
മുംബൈ: മുംബൈയിലെ പ്രശസ്തമായ താജ് മഹൽ പാലസ് ഹോട്ടലിന് 22.03 കോടി രൂപയുടെ നോട്ടീസ് അയച്ച് ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (BMC). പൊതുനിരത്തുകളും നടപ്പാതകളും കൈയേറി സുരക്ഷാ ബാരിക്കേഡുകൾ സ്ഥാപിച്ചതിനാണ് ഈ തുക ഈടാക്കുന്നത്. 2008-ലെ 26/11 ഭീകരാക്രമണത്തിന് ശേഷം, 2009 ജൂണിലാണ് ഹോട്ടലിന് ചുറ്റും കടുത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി സ്ഥാപിച്ച വലിയ ബാരിക്കേഡുകൾ, ബോള്ളാർഡുകൾ, പ്ലാന്ററുകൾ എന്നിവ പൊതുവഴികളിലാണ് സ്ഥിതി ചെയ്യുന്നത്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ സുരക്ഷാ ക്രമീകരണങ്ങൾ ഏകദേശം 800 ചതുരശ്ര മീറ്റർ പൊതുറോഡും 1100 ചതുരശ്ര മീറ്ററിലധികം ഫുട്പാത്തും കൈയേറിയിട്ടുണ്ട്.
ദേശീയ സുരക്ഷാ പരിഗണനകൾ കണക്കിലെടുത്ത് 2020 ഡിസംബറിൽ ഹോട്ടലിന് റോഡ് ചാർജുകളിൽ 50 ശതമാനം ഇളവ് നൽകിയിരുന്നു. ഇതിന് പുറമെ ഫുട്പാത്ത് ഫീസ് പൂർണ്ണമായി ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ, 2025 മെയ് മാസത്തിൽ ബി.എം.സി അഡ്മിനിസ്ട്രേറ്റർ ഈ ഇളവുകൾ ഔദ്യോഗികമായി പിൻവലിച്ചു. സമാനമായ സുരക്ഷാ നികുതി നേരിട്ട ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തങ്ങളുടെ കുടിശ്ശിക പൂർണ്ണമായും അടച്ചുതീർത്തതിനെത്തുടർന്നാണ് താജ് ഹോട്ടലിനുള്ള ഇളവുകൾ റദ്ദാക്കാൻ അധികൃതർ തീരുമാനിച്ചത്.
കുടിശ്ശിക ഉടൻ അടച്ചുതീർത്തില്ലെങ്കിൽ പ്രതിമാസം 15 ശതമാനം പലിശ ഈടാക്കുമെന്നും ബി.എം.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുരക്ഷാ ക്രമീകരണങ്ങൾക്കായി ഏർപ്പെടുത്തിയ സംവിധാനങ്ങൾ വാണിജ്യപരമായ കൈയേറ്റമല്ലെന്നും മറിച്ച് പൊതുജന സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായ കാര്യമാണെന്നും താജ് മാനേജ്മെന്റ് വാദിക്കുന്നു. അതിനാൽ വാണിജ്യ ഫീസിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്നാണ് അവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് ഹോട്ടൽ പ്രതിനിധികൾ മുതിർന്ന നഗരസഭാ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിവരികയാണ്.
Content Highlights: BMC issued a Rs 22.03 crore notice to Taj Mahal Palace Hotel for occupying public space., Security structures cover 800 sqm of road and 1100 sqm of footpath., Previous 50% concession on road charges was revoked in May 2025., Taj management argues security measures are for public safety, not commercial use., Failure to pay will incur a 15% monthly interest penalty.
Published: 16 Jul 2026, 07:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented