
മനാമ: ബഹ്‌റൈന്‍ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനില്‍ക്കുന്ന 'ശ്രാവണ മഹോത്സവം 2025'നോടനുബന്ധിച്ച് ഈ വര്‍ഷം താഴ്ന്ന വരുമാനക്കാരായ ആയിരത്തിലധികം തൊഴിലാളികള്‍ക്ക് ഓണ സമ്മാനമായി 'ഓണപ്പുടവ' സമ്മാനിക്കുമെന്ന് ബിഎംസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാന്‍സിസ് കൈതാരത്ത്, ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ തിരുനിലത്ത് എന്നിവര്‍ പ്രഖ്യാപിച്ചു. 75 അംഗ ഓണാഘോഷ കമ്മിറ്റിയുടെ വിവിധ സബ് കമ്മിറ്റികളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ചേര്‍ന്ന സമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ തിരുനിലത്ത് മുന്നോട്ടുവെച്ച ആശയം കമ്മറ്റി അംഗീകരിക്കുകയായിരുന്നു. തനിക്ക് ലഭിച്ചിരിക്കുന്ന സൗഭാഗ്യങ്ങള്‍ മറ്റുള്ളവരും ആയി പങ്കുവയ്ക്കുക എന്ന മഹത്തായ ആശയത്തെ പ്രചരിപ്പിക്കുവാന്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ സഹായിക്കും എന്ന് ഫ്രാന്‍സിസ് കൈതാരത്ത് പറഞ്ഞു. ആഗസ്റ്റ് മുപ്പതു മുതല്‍ സെപ്റ്റംബര്‍ നാലു വരെ ആയിരിക്കും വിവിധ ലേബര്‍ ക്യാമ്പുകളില്‍ ഓണപ്പുടവ വിതരണം നടക്കുക. ഒക്ടോബര്‍ 17 -ന് പതിവുപോലെ ആയിരത്തിലധികം തൊഴിലാളികള്‍ക്ക് സൗജന്യമായ ഓണസദ്യയും നല്‍കും. ബി എം സി ശ്രാവണ മഹോത്സവം 2025 വിജയിപ്പിക്കുന്നതിന്, പ്രത്യേകിച്ച് ഓണപ്പുടവ വിതരണവും ചാരിറ്റി ഓണസദ്യയും വിജയിപ്പിക്കുന്നതിന് എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി ഓണാഘോഷ കമ്മിറ്റി ചെയര്‍മാന്‍ സുധീര്‍ തിരുനിലത്തും കമ്മറ്റി അംഗങ്ങളും ഡോ. പി വി ചെറിയാന്റെ നേതൃത്വത്തിലുള്ള ഉപദേശക സമിതിയും അഭ്യര്‍ത്ഥിച്ചു.
Content Highlights: bmc onam celebration
Published: 17 Jul 2025, 01:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented