മുംബൈ: മുഗള്‍ രാജാവ് ഔറംഗസേബിനെ പ്രശംസിച്ച മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടി എം.എല്‍.എ. അബു ആസ്മിയെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി. നേതാവ് നവ്നീത് റാണ. ഔറംഗസേബിന്റെ ശവകുടീരം ഇടിച്ചുനിരത്തണമെന്നും അവര്‍ പറഞ്ഞു.
നിയമസഭയില്‍ അഞ്ചുകൊല്ലം ഇരിക്കാന്‍ നിങ്ങളെ തിരഞ്ഞെടുത്ത സംസ്ഥാനം ഭരിച്ചിരുന്നത് ഛത്രപതി ശിവജി മഹാരാജും ഛത്രപതി സാംഭാജി മഹാരാജുമാണ്. ഔറംഗസേബ് എന്താണ് നമ്മുടെ രാജാവിനോടു ചെയ്തത് എന്നറിയാന്‍ നിങ്ങളേപ്പോലുള്ള ആളുകള്‍ ഛാവാ സിനിമ തീര്‍ച്ചയായും കാണണം,സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തില്‍ നവ്നീത റാണ പറഞ്ഞു.
ഔറംഗാബാദിന്റെ പേരുമാറ്റി അതിന് നമ്മുടെ ദൈവം സാംഭാജി മഹാരാജിന്റെ പേരു നല്കിയതുപോലെ ഔറംഗസേബിന്റെ ശവകുടീരം ഇടിച്ചുനിരത്തണമെന്നും മഹാരാഷ്ട്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണെന്നും നവ്നീത് റാണ പറഞ്ഞു. ഔറംഗസേബിനെ സ്നേഹിക്കുന്നവര്‍ അവരുടെ വീടുകളില്‍ അദ്ദേഹത്തിന്റെ ശവകുടീരം അലങ്കരിക്കട്ടേയെന്നും നവ്നീത് കൂട്ടിച്ചേര്‍ത്തു.
ഔറംഗസേബ് നിരവധി ക്ഷേത്രങ്ങള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ക്രൂരനായ നേതാവ് ആയിരുന്നില്ലെന്നുമായിരുന്നു കഴിഞ്ഞദിവസം അബു ആസ്മി പറഞ്ഞത്.
ഛത്രപതി സാംഭാജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രം ഛാവയില്‍ തെറ്റായ ചരിത്രമാണ് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേ ഉള്‍പ്പെടെയുള്ളവര്‍ ആസ്മിക്കെതിരേ രംഗത്തെത്തിയിരുന്നു.
Content Highlights: bjp leader navneet rana critcises abu azmi over aurangazeb remark
Published: 04 Mar 2025, 05:39 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented