
ബെംഗളുരു: വനിതാ മന്ത്രിക്കെതിരേ അശ്ലീല പദപ്രയോഗം നടത്തിയെന്ന കര്‍ണാടകയിലെ ബി.ജെ.പി നേതാവ് സി.ടി രവിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്(സിഐഡി) കൈമാറി. നിയമനിര്‍മാണസഭയില്‍ വെച്ച് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്കെതിരെ അശ്ലീലപരമാര്‍ശം നടത്തിയെന്നാണ് പരാതി.
നിയമനിര്‍മാണ കൗണ്‍സില്‍ യോഗത്തിനിടെ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും അംഗങ്ങള്‍ തമ്മില്‍ വാഗ്വാദമുണ്ടായിരുന്നു. ഇതിനിടെയാണ് മന്ത്രി ലക്ഷ്മി ഹെബ്ബാള്‍ക്കര്‍ക്കെതിരേ സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പദമുപയോഗിച്ചു എന്ന പരാതി വന്നത്. ഇതിനെ തുടര്‍ന്ന് സിടി രവിയെ അറസ്റ്റ് ചെയ്യുകയും കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു. കര്‍ണാടക ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. ഈ വിഷയത്തില്‍ പോലീസായിരുന്നു അന്വേഷണം നടത്തിവന്നത്. ഇതാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.
എന്നാല്‍ സി.ടി രവി അശ്ലീലപരാമര്‍ശം നടത്തുന്നത് ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായിട്ടില്ല എന്നായിരുന്നു നിയമനിര്‍മാണ കൗണ്‍സില്‍ ചെയര്‍മാനും ബി.ജെ.പി നേതാവുമായ ബസവരാജ് ഹൊരട്ടിയുടെ പ്രതികരണം.
Content Highlights: BJP leader CT Ravi`s case, involving an obscene remark against a woman minister, transferred to CID
Published: 24 Dec 2024, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented