
കോഴിക്കോട്: സി.ജെ.പി. സമരത്തിൽ പങ്കെടുത്തതിന്റെ പ്രതികാരമാണ് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന കേസിനു പിന്നിലെന്ന് മേക്കപ്പ് ആർട്ടിസ്റ്റും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ജാൻമണി ദാസ്. ഹിന്ദിവീഡിയോയുടെ മലയാളം വേർഷൻ വന്നപ്പോൾ അത് താൻ പറഞ്ഞെന്ന രീതിയിലായിപ്പോയി. തനിക്കറിയുന്ന മലയാളത്തിലാണ് പറഞ്ഞുകൊടുത്തതെന്നും അങ്ങനെയുള്ള വാക്കുകൾ തന്റെ വായിൽനിന്ന് പുറത്തുവരാൻ പാടില്ലായിരുന്നുവെന്നും അതിന് ക്ഷമചോദിക്കുന്നുവെന്നും ജാൻമണി പറഞ്ഞു.
സി.ജെ.പി. സമരവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചെന്ന കേസിൽ ജാൻമണിദാസ് (41)ഉൾപ്പെടെ മൂന്നുപേരെ സിറ്റി സൈബർപോലീസ് അറസ്റ്റുചെയ്തിരുന്നു. നോട്ടീസ് നൽകിയശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
അധിക്ഷേപകരമായ വീഡിയോ പകർത്തിയ തിരുവമ്പാടി അത്തിപ്പാറ കല്ലറക്കൽ കെ.എസ്. അഭിൻ (35), അത് യുറ്റിയൂബ് ചാനലിലൂടെ പുറത്തുവിട്ട പാലക്കാട് കരിമ്പ കൂരമനച്ചോല സജിത് (28)എന്നിവരാണ് അറസ്റ്റിലായ മറ്റു രണ്ടുപേർ. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ പ്രധാനമന്ത്രിക്കെതിരേ മോശം പരാമർശം നടത്തിയെന്നാണ് ജാൻമണിയുടെ പേരിലുള്ള പരാതി.
ചേരിതിരിവുണ്ടാക്കി സമൂഹത്തിൽ ലഹളയുണ്ടാക്കണമെന്നും സമാധാനം തർക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചെന്നാണ് മൂന്ന് ആളുകളുടെ പേരിലുള്ള കുറ്റം. മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് നവ്യാഹരിദാസിന്റെ പരാതിപ്രകാരമാണ് കേസെടുത്തത്. മൂന്നുപേരെയും സൈബർ പോലീസ് നോട്ടീസ് നൽകി വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് സൈബർ പോലീസ് അസിസ്റ്റന്റ് കമ്മിഷണർ ടി. മനോഹരന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തു. അസം സ്വദേശിയാണെങ്കിലും ജാൻമണി എറണാകുളത്താണ് താമസിക്കുന്നത്.
Content Highlights: Make-up artist and transgender activist Jaanmoni Das claimed the case is retaliation for participating in a CJP protest. Jaanmoni Das and two others were arrested by Kozhikode City Cyber Police for allegedly making derogatory remarks against PM Narendra Modi. The other arrested individuals are Abhin K.S. and Sajith, who recorded and uploaded the video on YouTube. The case was registered based on a complaint filed by Mahila Morcha State President Navya Haridas. All three accused were questioned and released on station bail after receiving notices
Published: 21 Aug 2026, 07:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented