ന്യൂഡൽഹി: കുപ്പിവെള്ളത്തിൽ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കർശന പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിർദ്ദേശം നൽകി. ബിസ്‌ലെരിക്ക് പുറമേ മറ്റു കുടിവെള്ള കമ്പനികളുടെ വെള്ളവും പരിശോധനയ്ക്ക് വിധേയമാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
സാമ്പിൾ പരിശോധനയിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് ബിസ്‌ലെരിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) അനുമതി നൽകിയത്. ബ്രോമേറ്റ് അളവും പോളി ന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) കണ്ടെത്തലും ഉൾപ്പെടുന്ന ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് FSSAI ബിസ്‌ലെരിക്കെതിരെ നടപടിക്ക് അനുമതി നൽകിയത്. കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കളാണിവ. പ്രാഥമിക പരിശോധനയിലും തുടർന്ന് കമ്പനിയുടെ അപ്പീലിൽ നടത്തിയ രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയെന്നാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചത്.
Published: 26 Nov 2026, 09:36 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented