
തിരുവനന്തപുരം: ഇറാൻ-അമേരിക്ക യുദ്ധം തുടരുമ്പോൾ സ്വർണത്തിനു മാത്രമല്ല, കുടിവെള്ളം ശുദ്ധീകരിക്കാനുപയോഗിക്കുന്ന ആലത്തിന്റെ വിലയും കുതിക്കുന്നു. ആലത്തിന് ക്ഷാമവുമുണ്ട്. ഇതോടെ വെള്ളം ശുദ്ധീകരിക്കാനുള്ള ജല അതോറിറ്റിയുടെ ചെലവ് ഇരട്ടിയായി.
ആലത്തിന്റെ (അലുമിനീയം സൾഫേറ്റ്) പ്രധാന അസംസ്കൃത വസ്തു സൾഫ്യൂരിക് ആസിഡാണ്. ഇതുണ്ടാക്കാനുള്ള സൾഫറിന്റെ 84 ശതമാനത്തോളം ഇറക്കുമതിചെയ്യുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽനിന്നാണ്. ഖത്തർ, യു.എ.ഇ., ഒമാൻ, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് കൂടുതൽ ഇറക്കുമതി.
കഴിഞ്ഞ സാമ്പത്തികവർഷം ഒരു ടൺ ആലം 20,000-ത്തിലേറെ രൂപയ്ക്കാണ് ജല അതോറിറ്റി വാങ്ങിയത്. ഇത്തവണ ടെൻഡർ വിളിച്ചപ്പോൾ 38,000 മുതലാണ് കരാറുകാർ ആവശ്യപ്പെട്ടത്. വർഷം 4500 ടൺ ആണ് ജലഅതോറിറ്റിക്കു വേണ്ടത്. വെള്ളത്തിലെ അഴുക്കും ചെളിയും മാറ്റാനാണ് ഇത് ഉപയോഗിക്കുന്നത്.
വില കൂടിയതോടെ ആലം വാങ്ങാനുള്ള കരാർ കാലാവധി ഒരു വർഷത്തിൽനിന്ന് ആറുമാസമാക്കി ജലഅതോറിറ്റി കുറച്ചു. സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനിടെ മാസംതോറും ആലത്തിനുമാത്രം 50 ലക്ഷം രൂപ അധികം നീക്കിവെക്കേണ്ടിവരും.
Published: 20 Sept 2026, 06:56 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented