ഇംഫാല്‍: സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും മുമ്പത്തേതുപോലെ ആളുകള്‍ ഒത്തൊരുമയോടെ കഴിയുന്നതിനുമായി സര്‍ക്കാര്‍ എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്. ശനിയാഴ്ച നടന്ന ഡിജിഎആര്‍ മെന്‍ ആന്റ് വിമെന്‍ പോളോ ചാമ്പ്യന്‍ഷിപ്പിന്റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം പുനഃസ്ഥാപിക്കുന്നതിനും ജനങ്ങള്‍ പഴയതുപോലെ സമാധാനപരമായി ജീവിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ ശ്രമങ്ങളും സംസ്ഥാന സര്‍ക്കാര്‍ നടത്തിവരികയാണ്, മുഖ്യമന്ത്രി പറഞ്ഞു.
മെയ്ത്തി വിഭാഗത്തിലുള്ളവരെ പട്ടികവര്‍ഗത്തില്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ച മണിപ്പുര്‍ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുള്ള പ്രക്ഷോഭമാണ് സംസ്ഥാനത്തെ വംശീയ കലാപത്തിലേക്ക് നയിച്ചത്. 2023 മെയ് മാസത്തില്‍ തുടങ്ങിയ മണിപ്പൂരിലെ വംശീയകലാപത്തില്‍ 250-ലേറെ ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ ഭവനരഹിതരായി.
മണിപ്പുരില്‍ നടന്ന വംശീയ അക്രമങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് നേരത്തെ ബിരേന്‍ സിങ് ഖേദം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മേയ് മൂന്ന് മുതല്‍ ഇന്നുവരെ സംഭവിക്കുന്ന കാര്യങ്ങളില്‍ ഖേദമുണ്ട്. സംസ്ഥാനത്തെ ജനങ്ങളോട് ക്ഷമാപണം നടത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിരവധിയാളുകള്‍ക്ക് അവരുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. പലര്‍ക്കും അവരുടെ വീടുകള്‍ വിടേണ്ടി വന്നു. ഇതില്‍ ക്ഷമ ചോദിക്കുന്നെന്നും ബിരേന്‍ സിങ് പറഞ്ഞിരുന്നു.
Content Highlights: Manipur CM says their government is on Peace Restoration Efforts
Published: 08 Feb 2025, 09:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented