ഈ കണക്ക് വിശദീകരിക്കാൻ ഉത്തരകൊറിയ പോലും ബുദ്ധിമുട്ടുമെന്ന് അഭിഷേക് പരിഹസിച്ചു

കൊൽക്കത്ത: വോട്ടുകൊള്ള ആരോപണത്തിൽ ശക്തമായ പ്രക്ഷോഭത്തിലാണ് പ്രതിപക്ഷം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന്റെ ചൂടിലാണ് രാജ്യതലസ്ഥാനമായ ഡൽഹി. ഇപ്പോഴിതാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന റെജിനഗറിൽ വോട്ടുകൊള്ള നടന്നതിന്റെ തെളിവ് പുറത്തുവിടുകയാണ് പശ്ചിമ ബംഗാൾ കോൺഗ്രസ്. സാമൂഹികമാധ്യമങ്ങളിലൂടെയാണ് കോൺഗ്രസ് വോട്ട് ചോരിയുടെ തെളിവ് പുറത്തുവിട്ടത്.
റെജിനഗറിലെ ബിജെപി സ്ഥാനാർഥി ശങ്കർവ് സർക്കാരിനെതിരെയാണ് കോൺഗ്രസിന്റെ ആരോപണം. ശങ്കർവ് സർക്കാർ റെജിനഗറിൽ വോട്ട് ചെയ്തുവെന്നും അത് നിയമവിരുദ്ധമായാണെന്നുമാണ് കോൺഗ്രസ് പറയുന്നത്. ശങ്കർവ് സർക്കാർ റെജിനഗറിലെ വോട്ടർ അല്ല എന്നതാണ് ഇതിന് കാരണമായി ബംഗാൾ കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ബെർഹാംപുർ മണ്ഡലത്തിലെ 200-ാം ഭാഗത്തിലെ 788-ാം നമ്പർ വോട്ടറാണ് ശങ്കർവ് സർക്കാരെന്ന് രേഖ സഹിതം ബംഗാൾ കോൺഗ്രസ് പറഞ്ഞു. അദ്ദേഹം റെജിനഗറിൽ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യവും ഒപ്പം ചേർത്തിരുന്നു.
'വോട്ടുകൊള്ളയ്ക്ക് തെളിവ് വേണോ? നിങ്ങളുടെ കണ്ണുകൊണ്ട് തന്നെ കാണൂ' എന്ന് പറഞ്ഞുകൊണ്ടാണ് കോൺഗ്രസ് ഇക്കാര്യങ്ങൾ പോസ്റ്റ് ചെയ്തത്. ഒരു മണ്ഡലത്തിൽ വോട്ടർ അല്ലാത്തൊരാൾ അവിടെ വോട്ട് ചെയ്യുന്നതിനെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ ടാഗ് ചെയ്തുകൊണ്ട് ബംഗാൾ കോൺഗ്രസ് ചോദിച്ചു. റെജിനഗർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനായി ശങ്കർവ് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലമാണ് അദ്ദേഹം അവിടെയുള്ള വോട്ടറല്ല എന്നതിന് തെളിവായി കോൺഗ്രസ് മുന്നോട്ടുവെച്ചത്.
അതേസമയം റെജിനഗറിൽ വോട്ടുകൊള്ള നടന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് അഭിഷേക് ബാനർജിയും രംഗത്തെത്തി. റെജിനഗറിലെ 109-ാം ബൂത്തിൽ രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ ആകെ എണ്ണം 772 ആണെന്നും എന്നാൽ ഇവിടെ ബിജെപിക്ക് 909 വോട്ടുകൾ ലഭിച്ചെന്നാണ് റിപ്പോർട്ടെന്നും അഭിഷേക് എക്‌സിൽ കുറിച്ചു. ഈ തിരഞ്ഞെടുപ്പ് കണക്ക് വിശദീകരിക്കാൻ ഉത്തരകൊറിയ പോലും ബുദ്ധിമുട്ടുമെന്നും അദ്ദേഹം പരിഹസിച്ചു. ഒരു ബൂത്തിൽ നിന്ന് ഒരു പാർട്ടിക്ക് മുഴുവൻ വോട്ടർമാരേക്കാളും കൂടുതൽ വോട്ടുകൾ എങ്ങനെ ലഭിക്കുമെന്ന് അഭിഷേക് ബാനർജി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനോടായി ചോദിച്ചു.
Content Highlights: Bengal Congress and TMC leader Abhishek Banerjee released documents and video evidence alleging voter fraud by BJP candidate Shankav Sarkar in the Rejinagar bypoll, intensifying the opposition's CEC resignation campaign.
Published: 09 Oct 2026, 05:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented