
ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് (എൻ.എ.എൽ.എസ്.എ.ആർ) 2026-ലെ ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾമെന്റ് നൽകില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (BCI) ചെയർമാൻ. ബിരുദാന ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ മുഖ്യാതിഥിയായി നിശ്ചയിക്കുന്നതിനെതിരെ വിദ്യാർഥികൾ പ്രചാരണം സംഘടിപ്പിച്ചതിനെ തുടർന്നാണ് നീക്കം.
അതോടൊപ്പം, ഈ പ്രചാരണത്തിന് പിന്നിൽ പ്രവർത്തിച്ചവരെക്കുറിച്ച് സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും ബിസിഐ ചെയർമാൻ എൻ.എ.എൽ.എസ്.എ.ആർ വൈസ് ചാൻസലറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെക്കുറിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് നടത്തിയ പരാമർശങ്ങളിൽ പ്രതിഷേധിച്ച്, യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുന്നതിനെ ഒരു വിഭാഗം വിദ്യാർത്ഥികൾ എതിർത്തിരുന്നു.
ഈ സംഭവത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തിയ ബിസിഐ ചെയർമാൻ, മൂന്ന് ദിവസത്തിനകം സംഭവത്തിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളെ കണ്ടെത്തി റിപ്പോർട്ട് നൽകാനാണ് വി.സിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിഷേധ പ്രചാരണം ആരംഭിച്ചവർ, ഏകോപിപ്പിച്ചവർ, പിന്തുണ തേടിയവർ എന്നിവരെ കണ്ടെത്തുക. ചീഫ് ജസ്റ്റിസിനെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ നൽകിയ നിവേദനങ്ങൾ, ഹർജികൾ, മെമ്മോറാണ്ടം എന്നിവയുടെ പകർപ്പുകളും ഒപ്പിട്ടവരുടെ പൂർണ്ണ വിവരങ്ങളും ഹാജരാക്കുക തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എൻറോൾ ചെയ്യുന്നതിന് ഇപ്പോൾ താത്കാലിക വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈസ് ചാൻസലർ സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് 19-ന് ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്.
Content Highlights: Bar Council of India denies enrollment to 2026 NALSAR graduates., Action taken due to student protests against CJI Surya Kant attending convocation., BCI ordered NALSAR VC to submit a detailed report identifying protesters within three days.
Published: 13 Aug 2026, 08:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented