ബെംഗളൂരു: കോവിഡ് വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യവുമായി ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബി.ബി.എം.പി.) രംഗത്ത്. നിലവിൽ ഏഴ് ദിവസത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ അടുത്ത ഏഴ് ദിവസത്തേക്ക് കൂടി നീട്ടണമെന്നാണ് ആവശ്യം.
വൈറസ് വ്യാപനം തടയാൻ നിലവിലുള്ള ലോക്ക്ഡൗൺ പര്യാപ്തമല്ലെന്നും 14 ദിവസത്തെ ലോക്ക്ഡൗൺ വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായും മേയർ ഗൗതം കുമാർ വ്യക്തമാക്കി. വൈറസ് വ്യാപനം തടയാൻ 14 ദിവസത്തെ ലോക്ക്ഡൗൺ അനിവാര്യമാണെന്നും സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബി.ബി.എം.പി. കമ്മീഷർ ബി.എച്ച്. അനിൽകുമാർ വ്യക്തമാക്കി.
ജൂലൈ 14 മുതല്‍ 23 വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണിവരെയാണ് ലോക്ക് ഡൗണ്‍. പാല്‍, പച്ചക്കറി, പഴവര്‍ഗങ്ങള്‍ മരുന്ന്, പലചരക്ക് ഉള്‍പ്പെടെയുള്ള ആവശ്യസേവനങ്ങള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ബെംഗളൂരുവിലാണ്.
Content Highlights: BBMP wants for lockdown extension in Bengaluru
Published: 17 Jul 2020, 03:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented