
അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയിൽ മൗനം വെടിഞ്ഞ് ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് ചെയർമാൻ മഹന്ത് നൃത്യ ഗോപാല ദാസ്. രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള അങ്ങേയറ്റം വേദനാജനകമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. സംഭാവക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക ട്രസ്റ്റ് യോഗത്തിന് മുന്നോടിയായാണ് പ്രതികരണം.
'രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തിൽ അതീവ ദുഃഖിതനാണ്. ഇതിന് പിന്നിൽ ആരായിരുന്നാലം കടുത്ത നടപടി വേണം. ശ്രീരാമനെതിരായി ഇത്തരത്തിൽ ഒരു തെറ്റ് ചെയ്തതിനും ഭക്തർക്ക് വേദന ഉണ്ടാക്കിയതിനും പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ആത്മാർത്ഥമായി അഭ്യർത്ഥിക്കുനന്നു. ദശലക്ഷക്കണക്കിന് ഹിന്ദു വിശ്വാസികളുടെ കാര്യമാണിത്. വ്യക്തിപരമായ നേട്ടങ്ങൾക്കോ രാഷ്ട്രീയ ആവശ്യങ്ങൾക്കോവേണ്ടി ശ്രീരാമനെ ഉപയോഗിക്കരുതെന്നും അഭ്യർത്ഥിക്കുന്നു’, അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിക്കാണ് ട്രസ്റ്റ് യോഗം നടക്കുന്നത്. പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് യോഗത്തിൽ ചർച്ചയാകും. സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട ആരോപണത്തിൽ ട്രസ്റ്റ് അംഗങ്ങളായ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രംസ്റ്റ് അംഗമായ അനിൽ മിശ്രയും രാജിവെച്ചിരുന്നു. എന്നാൽ ഇവർ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തേക്കുമെന്നാണ് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നത്.
Content Highlights: Mahant Nritya Gopal Das breaks silence on Ram Mandir donation allegations., Call for immediate legal action against those involved in the scandal., Trust General Secretary Champat Rai and Anil Mishra offer resignations., Special investigation report to be discussed in the urgent trust meeting.
Published: 06 Jul 2026, 02:51 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented