ന്യൂഡല്‍ഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമർശനവുമായി മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. താനും കെജ്‌രിവാളും മദ്യത്തിനെതിരെ ഒരുമിച്ച് ശബ്ദമുയർത്തിയവർ ആയിരുന്നെന്നും എന്നാൽ കെജ്‌രിവാൾ പിന്നീട് മദ്യത്തിനായി പ്രത്യേക നയം കൊണ്ടുവന്നെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്നെ ഏറെ വിഷമത്തിലാക്കിയതായും സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്‌രിവാൾ ഇപ്പോൾ അനുഭവിക്കുന്നതെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.
മുമ്പ് അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്നു കെജ്‌രിവാൾ. യുപിഎ ഭരണകാലത്തു നടന്ന അഴിമതികൾക്കെതിരെ പ്രക്ഷോഭം നയിക്കാൻ ഇരുവരും ചേർന്നാണ് നേതൃത്വം നൽകിയത്. ആം ആദ്മി രൂപീകരിക്കാനുള്ള കെജ്‌രിവാളിന്റെ നീക്കത്തെ ഹസാരെ ശക്തമായി എതിർത്തിരുന്നു. പിന്നീട് ഇരുവരും അകന്നു.
ഡൽഹി സർക്കാരിന്റെ മദ്യനയത്തെ നേരത്തെയും അണ്ണാ ഹസാരെ വിമർശിച്ചിരുന്നു. മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നായിരുന്നു അരവിന്ദ് കെജ്‌രിവാളിനെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞത്. ശക്തമായ ലോക്പാലോ അഴിമതി വിരുദ്ധ നിയമങ്ങളോ കൊണ്ടുവരുന്നതിന് പകരം ജനങ്ങള്‍ക്കെതിരേ, പ്രത്യേകിച്ച് സ്ത്രീകള്‍ക്കെതിരേയുള്ള നയമാണ് കെജ്‌രിവാള്‍ നടപ്പാക്കിയത്.
ഡല്‍ഹിയിലെ എല്ലാ കോണുകളിലും മദ്യശാലകള്‍ തുറക്കുകയാണെന്നും എഎപി പ്രവര്‍ത്തകര്‍ പണവും അധികാരവും കൈക്കലാക്കാനുള്ള പരക്കം പാച്ചിലിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മഹത്തായ സന്നദ്ധപ്രവര്‍ത്തനങ്ങളുടെ ഫലമായുണ്ടായ ഒരു പാര്‍ട്ടിക്ക് ചേര്‍ന്ന കാര്യങ്ങളല്ല എഎപിയില്‍ നടക്കുന്നതെന്നും ഹസാരെ അന്ന് പറഞ്ഞിരുന്നു.
Content Highlights: anna hazare against Arvind Kejriwal
Published: 22 Mar 2024, 01:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented