ന്യൂഡൽഹി: വനിതാ സംവരണ ബില്ലിൽ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. സംവരണം എന്ന തത്വത്തെയാണ് പ്രതിപക്ഷം എതിർത്തത്. വനിതാ ശാക്തീകരണം നടപ്പാക്കുക എന്നതാണ് എൻഡിഎ ലക്ഷ്യം. എന്നാൽ ഉപാധികൾ വെച്ച് പ്രകതിപക്ഷം അതിനെ എതിർത്തുവെന്ന് അമിത് ഷാ ലോക്സഭയിൽ പറഞ്ഞു. വനിതാ സംവരണ ബില്ലിന്മേലുള്ള ചർച്ചയ്ക്ക് പിന്നാലെ മറുപടി പറയുകയായിരുന്നു അദ്ദേഹം. 2029 തിരഞ്ഞെടുപ്പിൽ വനിത സംവരണം നടപ്പാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ സംവരണ ബില്ലിൽ മറുപടി ചർച്ച കഴിഞ്ഞാൽ വോട്ടെടുപ്പ് ഉണ്ടാകുമെന്നാണ് വിവരം. മൂന്നിൽ രണ്ട് ഭൂരിപക്ഷമാണ് ബില്ല് പാസാകാൻ വേണ്ടത്. 

To advertise here,