അർണാബ് ചുഴലിക്കാറ്റിന്റെ ബാഹ്യഭാഗം കര തൊട്ടു. കേന്ദ്രഭാഗം പുലർച്ചയോടെ കരയിലെത്തുമെന്ന് സൂചന.ഈസ്റ്റ് -വെസ്റ്റ് ഗോദാവരി,കൊനസീമ, കാക്കിനാഡ ജില്ലകളിൽ അതീവ ജാഗ്രത നിർദ്ദേശം പ്രഖ്യാപിച്ചു.ആന്ധ്രാപ്രദേശ് തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ വരവിനോടനുബന്ധിച്ചു കനത്ത മഴയും കാറ്റും നാശനഷ്ടങ്ങളും സംഭവിക്കുന്നുണ്ട്.വിശാഖപട്ടണത്ത് 206 മരങ്ങൾ കടപുഴകി വീഴുകയും , പൊട്ടി വീണ വൈദ്യുത കമ്പിയിൽ നിന്നും ഷോക്കേറ്റ് വയോധികൻ മരിക്കുകയും ചെയ്തു.ആറ് ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കുകയും 2000 ത്തോളം ദുരിതാശ്വാസ ക്യാംപുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്.തമിഴ്‌നാട്ടിലും കടൽ പ്രക്ഷുബ്ധമാണ്.

To advertise here,