
മുംബൈ: ഭീമ കൊറേഗാവ് കേസില്‍ എന്‍.ഐ.എ കുറ്റപത്രം സമര്‍പ്പിച്ചു. സാമൂഹിക പ്രവര്‍ത്തകരായ ആനന്ദ് തെല്‍തുംബ്ദെ, ഗൗതം നവലേഖ, സാഗര്‍ ഗോവെ,രമേശ് ഗെയ്‌ചോര്‍, ജ്യോതി ജഗ്താപ്, മിലിന്ദ് തെല്‍തുംബ്ദെ,മലയാളിയായ ഹാനി ബാബു, സാമൂഹ്യ പ്രവർത്തകൻ ഫാ.സ്റ്റാന്‍ സ്വാമി എന്നീ എട്ട് പേരെ പ്രതികളാക്കിയാണ് കുറ്റപത്രം.
ഭീമ കൊറേഗാവ് കേസ് എന്‍ഐഎ ഏറ്റെടുത്ത് എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. എട്ട് പ്രതികള്‍ക്കും മാവോവാദി ആശയങ്ങളുമായി ബന്ധമുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികള്‍ ഗുരുതരമായ ഗൂഡാലോചന നടത്തി എന്നും ആരോപണമുണ്ട്.
10,000 പേജുള്ള കുറ്റപത്രമാണ് എന്‍ഐഎ സമര്‍പ്പിച്ചിരിക്കുന്നത്. ക്രിമിനല്‍ ഗൂഡാലോചന, രാജ്യത്തിനെതിരെ യുദ്ധം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്. ഒപ്പം യുഎപിഎ വകുപ്പ് 13, 16, 17, 18, 20, 38, 39, 40 എന്നീ വകുപ്പുകളും പ്രതികള്‍ക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. മാവോവാദികള്‍ക്ക് നഗരപ്രദേശങ്ങളില്‍ ധനസഹായവും ബൗദ്ധിക പിന്തുണയും ഇവര്‍ നല്‍കിയന്നാണ് ആരോപണം.
2018 ജനുവരി 1നാണ് ഭീമ കൊറേഗാവ് കലാപമുണ്ടാകുന്നത്. അതിന് തലേദിവസം പുണെ ശനിവാര്‍വദയിലെ കബീര്‍ കലാമഞ്ചില്‍ എല്‍ഗാര്‍ പരിഷത്തിന്റെ സമ്മേളനം നടന്നിരുന്നു. സമ്മേളനത്തില്‍ ചില ആളുകള്‍ കലാപത്തിന് ഗൂഡാലേചന നടത്തി എന്നതാണ് കേസ്.
ആദ്യം പുണെ പോലീസ് അന്വേഷിച്ച കേസ് 2020 ജനുവരിയിലാണ് എന്‍ഐഎ ഏറ്റെടുത്തത്. എന്‍ഐഎ ഏറ്റെടുത്ത ശേഷമാണ് മലയാളി അടക്കമുള്ളവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മാവോവാദി നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് എന്‍.ഐ.എ.യുടെ കണ്ടെത്തല്‍.
Content Highlights: Activists, Delhi Professor Among 8 Named In Bhima Koregaon Chargesheet
Published: 09 Oct 2020, 04:26 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented