ന്യൂഡല്‍ഹി: സാമൂഹികപ്രവര്‍ത്തക മേധാ പട്കര്‍ അറസ്റ്റില്‍. ഡല്‍ഹി ലെഫ്.ഗവര്‍ണര്‍ വി.കെ. സക്സേന നല്കിയ മാനനഷ്ടക്കേസിലാണ് അറസ്റ്റ്. 24 വര്‍ഷം പഴക്കമുള്ള കേസില്‍ സാകേത് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ മേധാ പട്കറെ ഡല്‍ഹിയിലെ സാകേത് കോടതിയില്‍ ഹാജരാക്കും.
2000-ലാണ് കേസിന് ആസ്പദമായ സംഭവം. ഗുജറാത്ത് സര്‍ക്കാരിന്റെ സര്‍ദാര്‍ സരോവര്‍ പദ്ധതിയെ അന്ന് ഗുജാറത്തിൽ എന്‍ജിഒ നടത്തുകയായിരുന്ന വി.കെ സക്സേന പിന്തുണച്ചിരുന്നു. പദ്ധതിക്ക് എതിരെ ശക്തമായ പ്രതിഷേധങ്ങളുമായി മേധാ പട്കറുടെ നര്‍മ്മദ ബചാവോ ആന്ദോളന് രംഗത്തെത്തിയിരുന്നു. ആ സമയത്ത് സക്സേനയെ പേടിത്തൊണ്ടന്നെന്നും ഹവ്വാല ഇടപാടുകള്‍ നടത്തുന്ന ആളെന്നും മേധാ പട്കര്‍ വിശേഷിപ്പിച്ചെന്നാണ് പരാതി. ഇതുസംബന്ധിച്ചാണ് സക്സേന മാനനഷ്ടത്തിന് കേസുനല്‍കിയത്.
കഴിഞ്ഞ ഏപ്രില്‍ എട്ടിന് മേധാ പട്കര്‍ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. പത്തുലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു. ബോണ്ട് തുക കെട്ടിവെക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
Content Highlights: activist medha patkar arrested in defamation case
Published: 25 Apr 2025, 12:48 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented