പുനലൂർ: പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിക്കെതിരേ നടത്തിയ വിവാദപരാമർശത്തിൽ ബി.ജെ.പി. കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരേ പോലീസ് കേസെടുത്തു. പുനലൂർ പോലീസ് ആണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. ശ്രീലേഖയുടെ പ്രസംഗം പ്രവർത്തകരുടെ ഇടയിൽ ലഹളയുണ്ടാക്കാനുള്ള ശ്രമമെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.

To advertise here,

പ്രസംഗത്തിന്റെ പേരിൽ കലാപം ഉണ്ടായാൽ ഒരുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയത്. കലാപം ഉണ്ടായില്ലെങ്കിൽ ആഹ്വാനത്തിന്റെ പേരിൽ ആറുമാസംവരെ തടവ് ശിക്ഷ ലഭിക്കാം. ബിഎൻഎസ് 192-ാം വകുപ്പ് പ്രകാരം ജാമ്യം ലഭിക്കുന്ന വകുപ്പാണ് ചുമത്തിയത്. പുനലൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി. വിജയകുമാറിന്റെ പരാതിയിലാണ് കേസ്.

ബി.ജെ.പി. പുനലൂരിൽ നടത്തിയ ജനജാഗ്രത സദസ്സിൽവെച്ചാണ് ബി.ജെ.പി. നേതാവും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ രാഹുൽഗാന്ധിക്കെതിരേ മോശം പരാമർശം നടത്തിയത്. മയക്കുമരുന്ന് ഉള്ളിൽചെല്ലുമ്പോഴുള്ള വെപ്രാളമാണ് ഡൽഹിയിൽ രാഹുൽ ഗാന്ധി കാണിക്കുന്നതെന്നും അപ്പോഴുള്ള താണ്ഡവമാണ് കാണുന്നതെന്നുമാണ് ശ്രീലേഖ പറഞ്ഞത്.

രാഹുൽ ഗാന്ധിയും മന്ത്രിമാരും പ്ലാസ്റ്റിക് കുപ്പിയെല്ലാം എറിഞ്ഞ് ഡൽഹി മലിനമാക്കുകയാണെന്നും അവർ പരിഹസിച്ചിരുന്നു. ശ്രീലേഖയുടെ പരാമർശങ്ങൾ ലോകസഭ പ്രതിപക്ഷ നേതാവിനെ അപമാനിക്കുന്നതാണന്നാണ് പരാതി.