ചർച്ചയ്ക്ക് ശേഷം നിവേദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലേക്ക് പോകുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു

ന്യൂഡൽഹി: എഥനോൾ കലർത്തിയ പെട്രോളിനെതിരെ (ഇ20) പ്രതിഷേധങ്ങൾ പുകയുന്നതിനിടെ വിഷയത്തിൽ പൊതുചർച്ച സംഘടിപ്പിക്കാൻ ആം ആദ്മി പാർട്ടി (എഎപി). ഡൽഹിയിലെ കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ ഓഗസ്റ്റ് ഒന്ന് ശനിയാഴ്ചയാണ് 'നാഷണൽ ടൗൺ ഹാൾ എഗൈൻസ്റ്റ് ഇ20' എന്ന ചർച്ച നടക്കുക. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം അറിയിച്ചത്. പരമാവധി ആളുകൾ പരിപാടിയിൽ പങ്കെടുക്കണമെന്ന് അദ്ദേഗം അഭ്യർഥിച്ചു.
Also Read: ‘പ്രധാൻ രാജിവെച്ചു. അടുത്തത് എഥനോൾ ഗഡ്കരി’? CJP-ക്ക് പിന്നാലെ ഹിറ്റായി EJP, ലക്ഷ്യം 100% പെട്രോൾ
'നാഷണൽ ടൗൺ ഹാൾ എഗെൻസ്റ്റ് ഇ20' ചർച്ചയിൽ ഓൺലൈനായും ആളുകൾക്ക് പങ്കെടുക്കാമെന്ന് അരവിന്ദ് കെജ്‌രിവാൾ അറിയിച്ചു. ഓൺലൈനായി പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8588833212 എന്ന നമ്പറിലേക്ക് മെസേജ് അയച്ചാൽ ലിങ്ക് ലഭിക്കും.
'ഇ20 പെട്രോൾ പിൻവലിക്കാൻ കേന്ദ്രസർക്കാരിനുമേൽ സമ്മർദം ചെലുത്താനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാനുള്ള ഈ വേദിയിലേക്ക് പരമാവധി ആളുകളെ ഞങ്ങൾ ക്ഷണിക്കുന്നു. വാഹനങ്ങൾക്ക് പ്രശ്‌നങ്ങൾ നേരിട്ടവരും വിദഗ്ധരും തീർച്ചയായും ചർച്ചയിൽ പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു. അടുത്തയാഴ്ച, ഈ യോഗത്തിന് ശേഷം ഓൺലൈൻ നിവേദനവുമായി ഞാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീട്ടിലേക്ക് പോകും.' -അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
ഇ20 പെട്രോൾ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരം ജനങ്ങൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് എഎപി നേരത്തേ ഓൺലൈൻ പെറ്റീഷൻ അവതരിപ്പിച്ചിരുന്നു. രണ്ട് ലക്ഷത്തിലേറെ പേരാണ് ഇതിൽ ഒപ്പുവെച്ചതെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്‌രിവാൾ പറയുന്നു. നേരത്തേ ഈ മാസം ആദ്യം ഇ20 പെട്രോളിനെ കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യാനും എഥനോൾ കലർന്ന പെട്രോളിന് വില കുറയ്ക്കണമെന്ന് ആവശ്യപ്പെടാനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാൻ കെജ്‌രിവാൾ സമയം തേടിയിരുന്നു.
Content Highlights: Aam Aadmi Party national convener Arvind Kejriwal announced the 'National Town Hall Against E20' at Delhi's Constitution Club on August 1 to pressure the Centre into making ethanol-blended fuel optional and reducing its price.
Published: 27 Jul 2026, 08:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented