ബി.എസ്. 3, ബി.എസ്. 4 വാഹനങ്ങളെ ഇ-20 പെട്രോള്‍ ഉപയോഗത്തിനു കൂടുതല്‍ ഇണങ്ങുംവിധം മാറ്റാമെന്നാണ് അവകാശവാദം.

കല്പറ്റ: ഇരുപതു ശതമാനം എഥനോൾ ചേർത്തിറക്കിയ ഇ-20 പെട്രോൾ കാരണം പൊറുതിമുട്ടിയിരിക്കുകയാണ് വാഹന ഉപഭോക്താക്കൾ. വാഹനങ്ങളുടെ ഫ്യൂവൽ പമ്പുകൾക്കും കാർബറേറ്ററുകൾക്കും നിരന്തരം തകരാറ് സംഭവിച്ചുതുടങ്ങിയതോടെ പലവാഹനങ്ങൾക്കും വർക്ഷോപ്പിൽനിന്നിറങ്ങാൻ സമയമില്ല.
ഇന്ധനക്ഷമതയും വാഹനത്തിന്റെ കരുത്തും കുറയുന്നതിനുപുറമേ പെട്രോളിൽ ക്ലോറിനും ഈർപ്പവും കലരുന്നതുമൂലം എൻജിനുണ്ടാകുന്ന തേയ്മാനവും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ അവസരം മുതലാക്കി വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് ഇ-20 കിറ്റുകൾ.
ബി.എസ്. 3, ബി.എസ്. 4 വാഹനങ്ങളെ ഇ-20 പെട്രോൾ ഉപയോഗത്തിനു കൂടുതൽ ഇണങ്ങുംവിധം മാറ്റാമെന്നാണ് അവകാശവാദം. എഥനോൾ പ്രധാനമായും തകരാറിലാക്കുന്ന ഫ്യൂവൽ പന്പുകൾക്കും റബ്ബർ സീലുകൾക്കും വാഷറുകൾക്കും പകരം കൂടുതൽ ഗുണമേന്മയുള്ളതും എഥനോളിന്റെ ദ്രവീകരണത്തെ ചെറുക്കാൻ ശേഷിയുള്ളവയുമാണ് കിറ്റിലുള്ളത്. ഇത്തരം കിറ്റുകൾക്ക് വിപണിസ്വീകാര്യത കിട്ടിത്തുടങ്ങിയതോടെ റോയൽ എൻഫീൽഡ് പോലുള്ള വാഹനനിർമാതാക്കളും കിറ്റുകളുമായി രംഗത്തെത്തി.
1500 മുതൽ 2000 രൂപവരെയാണ് കിറ്റുകളുടെ വില. കൂടാതെ ഇ-20യ്ക്ക് അനുയോജ്യമായ കാർബറേറ്ററുകളും പുറത്തിറക്കുന്നുണ്ട്. പെട്രോളിൽ ഉപയോഗിക്കാവുന്ന അഡിക്റ്റീവുകൾക്കും ആവശ്യക്കാരേറെ. ഇന്ധനത്തിലെ ജലാംശം വലിച്ചെടുക്കാനും എൻജിൻ ഭാഗങ്ങളിലെ തുരുമ്പ് കുറയ്ക്കാനും ഇവ സഹായിക്കും.
ശാശ്വതപരിഹാരമാകില്ല
ദിവസേന ഒട്ടേറെ ബൈക്കുകളാണ് കടയിലെത്തുന്നത്. കാർബറേറ്റർ നന്നാക്കിയാലും രണ്ടുദിവസത്തിനകം വീണ്ടും കേടാവും. ഇ-20 കാർബറേറ്ററുകൾ വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിക്കുന്നവർ ഇതുവരെ കുഴപ്പങ്ങളില്ലെന്നാണ് പറയുന്നത്. ഇ-20 പെട്രോൾ പുതിയ വാഹനങ്ങളെ ബാധിക്കില്ലെന്ന് പറയുമ്പോളും പരാതി കൂടുകയാണ്.
(കെ.ജി.ഗോപകുമാർ, സംസ്ഥാന പ്രസിഡന്റ്, അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്‌ഷോപ്പ് കേരള)
Content Highlights: E-20 petrol causes frequent damage to fuel pumps and carburetors in older vehicles., Engine performance and fuel efficiency drop due to chlorine and moisture in the fuel., E-20 conversion kits costing Rs 1500 to Rs 2000 offer a temporary upgrade for rubber seals and washers., Fuel additives and E-20 compatible carburetors are gaining popularity in the market to reduce rusting.
Published: 16 Aug 2026, 02:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented