റായ്പുര്‍: വൈദ്യുതിവിതരണം നിലച്ചതിനെ തുടര്‍ന്ന് ഛത്തീസ്ഗഢിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ അഞ്ച് ദിവസം ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചത് ഫോണിന്റെ ഫ്‌ളാഷ്‌ലൈറ്റുകളുടെ വെളിച്ചത്തില്‍. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ബസ്തറിലെ സര്‍ക്കാരാശുപത്രിയിലെ വൈദ്യുതിബന്ധം നിലച്ചതാണ് കാരണം.
വെള്ളിയാഴ്ച വൈകുന്നേരം കിലേപാലില്‍ ട്രക്കും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചപ്പോള്‍ വൈദ്യുതിയില്ലാത്തതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലുള്ളവരെ ദിമരപാല്‍ മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് അയക്കേണ്ടി വന്നു. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 18 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ വൈദ്യുതിയില്ലാത്തതില്‍ അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ രോഷാകുലരായി. പ്രദേശത്തെ ഏറ്റവും വലിയ ആശുപത്രിയാണിതെന്ന് പ്രദേശവാസികളും പിന്തുണച്ചു.
ആശുപത്രിയില്‍ എത്രയും പെട്ടെന്ന് വൈദ്യുതിബന്ധം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ വൈദ്യുതി വകുപ്പിന് നിര്‍ദേശം നല്‍കിയതായി എംഎല്‍എ രാജ്മാന്‍ ബെഞ്ചമിന്‍ പറഞ്ഞു. ആശുപത്രിക്കെട്ടിടത്തില്‍ വൈദ്യുതിത്തകരാര്‍ പരിഹരിക്കാനുള്ള പ്രാഥമിക നടപടികള്‍ പ്രശ്‌നമുണ്ടായ സമയത്തുതന്നെ സ്വീകരിച്ചിരുന്നതായി പൊതുമരാമത്ത് വകുപ്പിന്റെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വകുപ്പുദ്യോഗസ്ഥന്‍ അജയ് കുമാര്‍ തെമ്പൂര്‍നെ പ്രതികരിച്ചു.
ആശുപത്രിയിലേക്ക് ജനറേറ്റര്‍ നല്‍കണമെന്ന് ഡോ. അര്‍ജിത് ചൗധരി ആരോഗ്യവകുപ്പിന് കത്തയച്ചിരിക്കുകയാണ്.
Content Highlights: 5 Day Hospital Power Cut Forces Chhattisgarh Doctors To Work With Torches
Published: 01 Oct 2023, 04:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented