
ബെംഗളൂരു: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി 13 വയസ്സുകാരന് ദാരുണാന്ത്യം. ഉത്തര കന്നഡ ജില്ലയിലെ ജോഗൻകൊപ്പയിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി നവീന്‍ നാരായണാണ് മരിച്ചത്. ഞായാറാഴ്ച്ച രാത്രിയാണ് സംഭവം.
വീട്ടിലിരുന്ന് ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടയില്‍ അത് പൊട്ടി തൊണ്ടയില്‍ കുടുങ്ങുകയായിരുന്നെന്ന് കുടുംബാംഗങ്ങളും പോലീസും വ്യക്തമാക്കി. ബലൂണ്‍ വായില്‍വെച്ച് പൊട്ടിയതാണ് അപകടത്തിലേക്ക് നയിച്ചത്. ശ്വാസം കിട്ടാതെ പ്രയാസപ്പെട്ട കുട്ടിയെ പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സെപ്റ്റംബറില്‍ ഹിമാചല്‍ പ്രദേശിലെ കാന്‍ഗ്ര ജില്ലയിലെ ജവാലിയിലും സമാനമായ അപകടം സംഭവിച്ചിപുന്നു. സിദ്ധ്പൂര്‍ഗഡിലെ സര്‍ക്കാര്‍ സ്കൂളിലെ ഏഴാം വിദ്യാര്‍ഥിയായ വിവേക് കുമാറാണ് അന്ന് മരിച്ചത്. സ്കൂളിലെ ഗേറ്റിന് സമീപം നിന്ന് ബലൂണ്‍ വീര്‍പ്പിക്കുന്നതിനിടെ പെട്ടെന്ന് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. പെട്ടെന്നുതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ട് ദിവസത്തിനുശേഷം മരിച്ചു.
Content Highlights: 13 year old boy dies after balloon stuck in throat
Published: 02 Dec 2024, 03:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented