ഛത്രപതി സാംഭാജി നഗര്‍ (മഹാരാഷ്ട്ര): സ്കൂളില്‍ വിതരണം ചെയ്ത ബിസ്കറ്റ് കഴിച്ച കുട്ടികളെ മനംപുരട്ടലും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സാംഭാജി നഗറില്‍ (പഴയ ഔറംഗാബാദ്) ആണ് സംഭവം. 150-ലേറെ വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.
ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് കേകേത് ജാല്‍ഗണ്‍ ഗ്രാമത്തിലെ സ്കൂളിലെ കുട്ടികള്‍ക്ക് ബിസ്കറ്റ് കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്. പോഷകാഹാര പദ്ധതിയുടെ ഭാഗമായാണ് കുട്ടികള്‍ക്ക് ബിസ്കറ്റ് വിതരണം ചെയ്തത്. സംഭവമുണ്ടായ ഉടന്‍ തന്നെ അധികൃതര്‍ സ്കൂളിലെത്തുകയും കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഭൂരിഭാഗം കുട്ടികളുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
296 കുട്ടികളാണ് സ്കൂളില്‍ പഠിക്കുന്നത്. ഇവരില്‍ 257 വിദ്യാര്‍ഥികള്‍ക്കാണ് ബിസ്കറ്റ് കഴിച്ചതിനെ തുടര്‍ന്ന് ലക്ഷണങ്ങളുണ്ടായത്. ഇതില്‍ 153 പേരെയാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഇവരില്‍ ചിലവിദ്യാര്ഥികളെ പ്രാഥമിക ചികിത്സ നല്കി വിട്ടയച്ചു. അതേസമയം സാരമായ ലക്ഷണങ്ങളുണ്ടായിരുന്ന ഏഴ് കുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി ഛത്രപതി സാംഭാജി നഗര്‍ സിവില്‍ ആശുപത്രിയിലേക്ക് മാറ്റി.
ബിസ്കറ്റിലൂടെ ഭക്ഷ്യവിഷബാധ ഉണ്ടായത് എങ്ങനെ എന്നറിയാനായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: 100s of students hospitalised after eating biscuits at Maharashtra school
Published: 18 Aug 2024, 06:29 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented