
തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിക്ക് എണ്ണപ്പന പൊളിച്ചുകൊടുക്കുന്ന അമ്മയാന
അതിരപ്പിള്ളി: അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി വീണ്ടും തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി ഡിവിഷന്‍ ബ്ലോക്ക് 17-ല്‍ പറയന്‍തോടിന് സമീപമാണ് ആനക്കൂട്ടമെത്തിയത്. തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിയെ പതിവുപോലെ അമ്മ ആനയോടൊപ്പംതന്നെയാണ് കണ്ടത്. പ്ലാന്റേഷന്‍ എണ്ണപ്പനത്തോട്ടത്തിലെ പന മറിച്ചിട്ട് പൊളിച്ച് കുട്ടിക്ക് തിന്നാന്‍ കൊടുക്കുകയായിരുന്നു അമ്മയാന.
2023-ല്‍ മാതൃഭൂമി പത്രത്തിലൂടെ തുമ്പിക്കൈയില്ലാത്ത ആനക്കുട്ടിയുടെ അതിജീവനത്തിന്റെ ചിത്രം വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ജിലേഷ് ചന്ദ്രനാണു പുറംലോകത്തെ അറിയിച്ചത്. സാധാരണ ഗതിയില്‍ അംഗവൈകല്യമുള്ള കുട്ടികളെ ആനക്കൂട്ടം കൂടെ കൊണ്ടുനടക്കാറില്ല. എന്നാല്‍, തുമ്പിക്കൈയില്ലാത്ത ആനക്കുട്ടി എപ്പോഴും അതിന്റെ അമ്മയോടും കൂട്ടത്തോടുമൊപ്പമാണ് കാണപ്പെടുന്നത്. നാലുവയസ്സുമുള്ള ആനക്കുട്ടിക്ക് പ്രായത്തിന്റേതായ വളര്‍ച്ച എത്തിയിട്ടില്ലെങ്കിലും ആരോഗ്യവാനാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
Content Highlights: See the heartwarming sight of a mother elephant in Athirappilly protecting her unique trunkless calf. A true story of survival and maternal love
Published: 06 Nov 2025, 07:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented