ഭൂമിക്കടിയില്‍ പോയി താമസിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? വെറുതേ പറഞ്ഞതല്ല. ശരിക്കും ഭൂമിയുടെ അടിയില്‍ ഒരു റൂമെടുത്ത് ഉറങ്ങണമെന്ന് വിചാരിച്ചാല്‍ അത് സാധ്യമാണ്. ലോകത്തെ ഏറ്റവും ആഴമുള്ള ഭൂഗര്‍ഭ ഹോട്ടല്‍ ബ്രിട്ടനിലെ വിക്ടോറിയന്‍ ഖനിയിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

To advertise here,

 400 മീറ്റര്‍ താഴ്ചയിലാണ് ഹോട്ടലിന്റെ നിര്‍മ്മാണം. ദി ഡീപ് സ്ലീപ്പ് എന്ന ഈ ഹോട്ടല്‍ നോര്‍ത്ത് വെയില്‍സിലെ എരിരി ദേശീയ ഉദ്യാനത്തിന് താഴെയാണ് സ്ഥിതി ചെയ്യുന്നത്. ഈ ഹോട്ടലിന്റെ എടുത്തു പറയേണ്ട പ്രത്യേകത ഇവിടെ റൊമാന്റിക് ഗ്രോട്ടോ (മനുഷ്യനിര്‍മ്മിത ഗുഹ) ഉണ്ടെന്നുള്ളതാണ്. ഹോട്ടലില്‍ നാലു ഡബിള്‍ ബെഡ് പ്രൈവറ്റ് ക്യാബിനുകളും കൂടിയുണ്ട്.

രണ്ട് പേര്‍ക്ക് ഒരു രാത്രി പ്രൈവറ്റ് ക്യാബിനില്‍ താമസിക്കാന്‍ 36,209 (350 പൗണ്ട്) രൂപയും ഗ്രോട്ടോയില്‍ 56,880 (550 പൗണ്ട്) രൂപയും ചെലവ് വരും.ശനിയാഴ്ച രാത്രി മുതല്‍ ഞായറാഴ്ച രാവിലെ വരെ ഇവിടെ മുറി വാടകയ്ക്ക് ലഭിക്കും. ഹോട്ടലിലേയ്ക്കുള്ള യാത്ര തന്നെ കൗതുകമുള്ളതാണ്.

 ഒരു മണിക്കൂര്‍ വിക്ടോറിയന്‍ ഖനിയിലൂടെ യാത്ര ചെയ്ത് വേണം ഹോട്ടലിലെത്താന്‍. കൂടെ ഗൈഡുണ്ടാകും. യാത്രയ്ക്ക് മുന്‍പ്  ഹെല്‍മെറ്റ്, ടോര്‍ച്ച്, ബൂട്ട് എന്നിവ ലഭിക്കും. പഴയ ഖനിയുടെ അവശേഷിപ്പുകളും യാത്രയില്‍ കാണാം. ഖനിയിലെ പഴയ ഗോവണികളും പാലങ്ങളുമെല്ലാം ഈ യാത്രയില്‍ കണ്ടറിയാം. അതിനുശേഷമാണ് ഹോട്ടലിലെത്തുക. 2023 ഏപ്രിലിലാണ് ഇത് പ്രവര്‍ത്തനം തുടങ്ങുന്നത്

.