ബെംഗളൂരു നഗരത്തിലെ വാടക വീടുകൾ കേന്ദ്രീകരിച്ച് പുതിയ തട്ടിപ്പെന്ന് ആരോപണം. കൃത്യമായി നോട്ടീസ് നൽകുകയും ഫ്ലാറ്റ് കൈമാറുകയും ചെയ്ത ശേഷം വീട്ടുടമ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകാതെ അപ്രത്യക്ഷനായെന്ന് ആരോപിച്ചുകൊണ്ട് ഒരു വ്യക്തി റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പ് ചർച്ചയാകുന്നു. ആവർത്തിച്ച് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഉടമ പ്രതികരിക്കുന്നില്ലെന്നാണ് ആരോപണം.
'ഇതാണ് ബെംഗളൂരുവിലെ ഇപ്പോഴത്തെ തട്ടിപ്പ്. വാടക കരാർ പ്രകാരം, ഉടമ എന്റെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരികെ നൽകേണ്ടതായിരുന്നു. എന്നാൽ, ഫ്ലാറ്റ് ഒഴിഞ്ഞതിന് ശേഷം ഇദ്ദേഹം പ്രതികരിക്കാതെയായി. പണമോ വിശദീകരണമോ നൽകാതെ അദ്ദേഹം അപ്രത്യക്ഷനായി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. വീടൊഴിഞ്ഞതിന് ശേഷം പണം തിരികെ നൽകാൻ വിസമ്മതിച്ച് ഉടമകൾ വാടകക്കാരെ ചൂഷണം ചെയ്യുന്ന സമാനമായ പ്രശ്നങ്ങൾ ബെംഗളൂരുവിലെ പല വാടകക്കാരും നേരിടുന്നുണ്ട്'- പോസ്റ്റിൽ പറയുന്നു.
പോസ്റ്റ് വൈറലായതോടെ ഒട്ടേറെപ്പേർ തങ്ങൾക്കുണ്ടായ അനുഭവങ്ങളും പങ്കുവെച്ചു. പണം തിരികെ നൽകാതെ ഇരിക്കുകയോ വാടകക്കാരുമായുള്ള ആശയവിനിമയങ്ങൾ അവഗണിക്കുകയോ ചെയ്യുന്ന സമാന അനുഭവങ്ങൾ പല ഉപയോക്താക്കളും പങ്കുവെച്ചു. ഈ വിഷയത്തിൽ കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ ആവശ്യമാണെന്ന് പലരും ആവശ്യമുന്നയിച്ചു.
Content Highlights: Beware of Bengaluru rental scams! Landlords are reportedly vanishing after collecting security deposits. Read about a Reddit post highlighting this growing issue and share your experiences.
Published: 25 Oct 2025, 09:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented