അമ്പലത്തിന്റെ ചുറ്റുപാടിൽ ജീവിച്ചുപോന്നവരാണ് തൃശൂർ സ്വദേശിയായ സാജനും കുടുംബവും. ഒരു വീട് വയ്ക്കണം എന്ന ആദ്യ ആലോചനയിൽ തന്നെ അത് ബന്ധുക്കൾക്ക് എല്ലാം ഒത്തു ചേരാനുള്ള ഒരു ഇടമായിരിക്കണമെന്ന് മനസിലുറപ്പിച്ചു. ഭാര്യ ശ്രുതി മന പോലുള്ള വീട് വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതോടെ, ആ വീടിനായി കണ്ണൂരിൽ നിന്ന് ചെങ്കല്ലെത്തി, കേരളത്തിന്റെ പല ഭാഗങ്ങളിലും സഞ്ചരിച്ച് ആത്തങ്കുടി മാതൃകയിൽ ടൈലുകളും കണ്ടെത്തി. കുടുംബ ക്ഷേത്രത്തിനോട് ചേർന്ന് അങ്ങനെ നല്ല ലക്ഷണമൊത്തൊരു ട്രഡീഷ്ണൽ വീട് പിറന്നു. നിറയെ ചുവർ ചിത്രങ്ങളും ആനച്ചമയങ്ങളും അലങ്കരിച്ചൊരു വീട്. പച്ചപ്പ് നിറഞ്ഞ നാട്ടിൻ പുറത്ത് ഒരു ചുവന്ന വീട്. 3000 സ്‌ക്വയർഫീറ്റാണ് വീടിന്റെ വിസ്തീർണം. Ar. ഹരികൃഷ്ണനാണ്( Hrk architect’s) ഈ സ്വപ്‌ന വീട് പണിതത്

To advertise here,