ആഡംബരത്തിന്റെ അവസാനവാക്കെന്ന വിശേഷിക്കപ്പെടുന്ന ദുബായിലെ ഏറ്റവും വിലയേറിയ വീട് വില്‍പ്പനയ്ക്ക്. ഇന്ത്യയില്‍ നിന്നുള്ള ശതകോടീശ്വരന്‍ അടക്കമുള്ളവര്‍ വീട് വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഏകദേശം 2000 കോടി രൂപയാണ് ഇതിന്റെ വിലപറയുന്നത്(750 ദശലക്ഷം ദിര്‍ഹം അല്ലെങ്കില്‍ 204 ദശലക്ഷം ഡോളര്‍). 60,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ അവിടെ ഏറ്റവും ഉയര്‍ന്ന ചെലവില്‍ നിര്‍മിച്ച ആഡംബര വീടാണിത്.
എമിറേറ്റ്സ് ഹില്‍സിന് സമീപം വീട് സ്ഥിതി ചെയ്യുന്ന വീട്ടില്‍ അഞ്ച് പ്രധാന കിടപ്പുമുറികളാണുള്ളത്. ഓരോ മുറിയ്ക്കും 4000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. കിടപ്പുമുറി തന്നെ വലിയൊരു വീടിനേക്കാള്‍ വലുപ്പമുള്ളതാണെന്നതും ഈ വീടിന്റെ പ്രത്യേകതയാണ്. താഴത്തെ നിലയില്‍ ഡൈനിങ്ങിനും വിനോദത്തിനുമായി പ്രത്യേകം മുറികള്‍ സജ്ജീകരിച്ചിട്ടുണ്ട്. 19 ബാത്ത്‌റൂമുകള്‍, 15-കാര്‍ ഗാരേജ്,ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകള്‍, രണ്ട് ഡോമുകള്‍, 80,000 ലിറ്റര്‍ കോറല്‍ റീഫ് അക്വേറിയം, ഒരു പവര്‍ സബ്‌സ്റ്റേഷന്‍ എന്നിവയും ഇവിടുത്തെ സൗകര്യങ്ങളില്‍ ഉള്‍പ്പെടും.
Also Read
രണ്ടാമത്തെ ഏറ്റവും വലിയ ബെഡ്‌റൂം സ്യൂട്ട് 2,500 ചതുരശ്ര അടിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗസ്റ്റ് റൂമുകള്‍ക്കും ഓരോന്നിനും 1,000 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. വൈന്‍ സൂക്ഷിക്കാനായും പ്രത്യേകമുറി ക്രമീകരിച്ചിരിച്ചിട്ടുണ്ട്. 25 പേര്‍ക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് നിലവറകളുമുണ്ട്. വലിയ ആഗ്രഹിച്ചാണ് വീട്ടുടമസ്ഥന്‍ ഈ വീട് നിര്‍മിച്ചത്. എന്നാല്‍, വിവാഹമോചനത്തെത്തുടര്‍ന്ന് ഇദ്ദേഹം പടുകൂറ്റന്‍ വീട്ടില്‍ ഒറ്റയ്ക്കായി.
മാര്‍ബിള്‍ പാലസ് എന്ന് വിളിക്കുന്ന വീട്ടില്‍ 80 ദശലക്ഷം ദിര്‍ഹം മുതല്‍ 100 ദശലക്ഷം ദിര്‍ഹം വരെ ചെലവ് വരുന്ന ഇറ്റാലിയന്‍ മാര്‍ബിള്‍ ഉപയോഗിച്ചിട്ടുണ്ട്. 12 വര്‍ഷമെടുത്താണ് നിര്‍മാണം പൂര്‍ത്തിയായത്. 2018 -ല്‍ പണി പൂര്‍ത്തിയായതായി പ്രോപ്പര്‍ട്ടി ബ്രോക്കര്‍മാരായ ലക്സാബിറ്റാറ്റ് സോതെബിയുടെ ഇന്റര്‍നാഷണല്‍ റിയല്‍റ്റി പറയുന്നു. ഒന്‍പത് മാസത്തിലധികം 70 അതിവിദഗ്ധ തൊഴിലാളികളാണ് വീടിന്റെ പ്രത്യേക അലങ്കാരപണികള്‍ക്കായി പണിയെടുത്തത്.
19-ാം നൂറ്റാണ്ടിലെയും 20-ാം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളുമടക്കം 400 കലാശേഖരങ്ങളും വീട് അലങ്കരിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്. വില്‍പനയില്‍ വീട്ടിലെ ഫര്‍ണിച്ചറും ഈ അലങ്കാര വസ്തുക്കളുമെല്ലാം ഉള്‍പ്പെടും.എമിറേറ്റ്സ് ഹില്‍സില്‍ ഇതിനകം മൂന്ന് വസ്തുവകളുള്ള ഒരു ഇന്ത്യന്‍ സമ്പന്നനും വീട് കാണാനെത്തി.
ഈ വീട് എല്ലാവരുടെയും അഭിരുചിയോ ശൈലിയോ അല്ല,'' വാങ്ങുന്നവര്‍ ഒന്നുകില്‍ അത് ഇഷ്ടപ്പെടും, അല്ലെങ്കില്‍ എങ്കില്‍ അവ ഒഴിവാക്കും, ബ്രോക്കര്‍ കുനാല്‍ സിംഗ് പറയുന്നു. കൊറോണ മഹാമാരിക്ക് ശേഷം ദുബായില്‍ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റ് പതുക്കെ കയറിവരുന്നതേയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Dubai's Most Expensive House,sale,dubai,marble palace,Emirates Hills,myhome
Published: 15 Jun 2023, 11:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented