നട്ടാൽ ഉടനെ കാടുപോലെ പന്തലിച്ച് വളരണം. സ്വാഭാവികമായി അത് വളരുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നും ചിലർക്ക് ഉണ്ടാകില്ല. അങ്ങനെയുള്ളവർക്കാണ് ഈ ചെടികൾ. അധികം പരിചരണം ഒന്നും വേണ്ട; പെട്ടെന്ന് വളർന്നുകൊള്ളും.
പോത്തോസ് (Pothos)
മണിപ്ലാന്റ് എന്നും ഈ വള്ളിച്ചെടികളെ വിളിക്കാറുണ്ട്. അധികം പരിചരണം ആവശ്യമില്ലെന്ന് മാത്രമല്ല, വെള്ളത്തിലും മണ്ണിലുമെല്ലാം ഒരുപോലെ വളർത്താം. ചുമരിന് മുകളിൽവെച്ച് താഴേക്ക് വളർത്താം. ഹാങ്ങിങ് പോട്ടുകളിൽ തൂക്കിയിടുകയും ചെയ്യാം. ചട്ടികളിൽ നട്ട് വള്ളികളായി പടർത്തുകയും ചെയ്യാം. ഗോൾഡൻ പോത്തോസ്, മാർബിൾ ഗ്രീൻ പോത്തോസ്, തുടങ്ങി ഈ ഇനത്തിൽപ്പെട്ട നിരവധി ചെടികൾ ഇന്ന് വിപണിയിൽ ഉണ്ട്. സൂര്യപ്രകാശം നേരിട്ട് പതിക്കാത്ത എന്നാൽ വെളിച്ചം ലഭിക്കുന്ന ഇടങ്ങളാണ് വളർച്ചയ്ക്ക് ബെസ്റ്റ്.
2. ഫിലോഡെൻഡ്രോൺ (Philodendron)
വീടിനുള്ളിൽ വളരെ വേഗത്തിൽ വളരുന്ന ചെടിയാണ് ഫിലോഡെൻഡ്രോൺ. ഈ ചെടിക്കും വളരെ മിതമായ പരിപാലനം മതി. ഹൃദയാകൃതിയിലുള്ള ഇലകളാണ് ഇവയുടെ പ്രത്യേകത. ഫിലോഡെൻഡ്രോൺ ഇനത്തിൽപ്പെട്ട നിരവധി ചെടികൾ ലഭ്യമാണ്. ഈ ചെടിയും വെയിൽ നേരിട്ടു പതിക്കാത്ത എന്നാൽ സൂര്യപ്രകാശം ഉള്ള സ്ഥലത്ത് വെയ്ക്കുന്നതാണ് അഭികാമ്യം.
3. സ്‌പെഡർ പ്ലാന്റ് (Spider plant)
പച്ചയും മഞ്ഞയും കലർന്ന നീളമുള്ള ഇലകളാണ് ഈ ചെടിയുടെ പ്രത്യേകത. ഇലകളിൽ നിന്നുതന്നെ പുതിയ ചെടികൾ ഉണ്ടാകുന്നു. അതാണ് ഈ ചെടിയെ സ്‌പൈഡർ പ്ലാന്റ് എന്ന് വിളിക്കാൻ പ്രധാന കാരണം. ഈ ചെടിയ്ക്കും വളരെ കുറച്ച് പരിപാലനംമാത്രം മതി.
4. ട്രേഡ്‌സ്‌കാന്റിയ (Tradescantia)
പർപ്പിൾ പിങ്ക് നിറത്തിലുള്ള ഇലകളാണ് ഈ ചെടിയുടെ പ്രധാന പ്രത്യേകത. അതുകൊണ്ടുതന്നെ ഈ ചെടികൾ അകത്തളങ്ങൾക്ക് വേറൊരു ലുക്ക് തരും. വളരെ കുറച്ച് പരിചരണം മതിയെന്നതും ഈ ചെടിയുടെ പ്രത്യേകതയാണ്. പച്ച, ക്രീം, പിങ്ക് തുടങ്ങിയ നിറങ്ങളിലും പലതരം ഇലകളുള്ള ഇനങ്ങളിലും ഇത് ലഭ്യമാണ്. നല്ല വെളിച്ചമുള്ള, നേരിട്ടുള്ള സൂര്യപ്രകാശമില്ലാത്ത സ്ഥലത്ത് വെക്കുക.
5. സിങ്കോണിയം (Syngonium)
പല നിറത്തിലുള്ള ഇലകൾ ഉള്ള ചെടിയാണ് സിങ്കോണിയം. ഇളംപച്ച, വെള്ള, കടുംപച്ച, പിങ്ക് തുടങ്ങി വിവിധ നിറങ്ങളിൽ സിങ്കോണിയം ചെടികൾ ലഭ്യമാണ്. കൂടാതെ വെള്ളത്തിലും മണ്ണിലും ഈ ചെടി ഒരുപോലെ വളരും. പരിപാലനം വളരെ കുറച്ചുമതി. സൂര്യപ്രകാശം ലഭിക്കുന്നതിന് അനുസരിച്ചാണ് ഈ ചെടികളുടെ ഇലകളുടെ നിറം മാറുന്നത്.
Content Highlights: Features 5 fast-growing indoor plants suitable for home interiors., Requires minimal care and maintenance, making it ideal for busy individuals., Can be grown in both soil and water depending on the plant type., Thrives well in indirect sunlight, enhancing home aesthetics easily.
Published: 21 Oct 2026, 05:29 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented