ബാംഗ്ലൂര്‍: ഇന്ത്യയുടെ ഐടി തലസ്ഥാനമായ ബാംഗ്ലൂരില്‍ ജീവിതച്ചെലവ് ഭയങ്കരമാണ്. അവിടെയുള്ള വീടുകളുടെ വാടകക്കാര്യവും അങ്ങനെതന്നെ. നഗരത്തില്‍ ഒരു സാധാരണ വീട് വാടകയ്‌ക്കെടുക്കുന്നതുപോലും വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് ബാംഗ്ലൂര്‍ സ്വദേശി പങ്കുവെച്ചിരിക്കുന്ന ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.
തേജസ്വി ശീവാസ്തവാ എന്ന വ്യക്തി ട്വിറ്ററില്‍ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ബാംഗ്ലൂരില്‍ നാല് കിടപ്പുമുറികളുള്ള ഒരു ഫ്‌ളാറ്റിന് 2.5 ലക്ഷം വാടക ചോദിച്ചുകൊണ്ട് ഉടമ ഒരു ലിസ്റ്റിങ് ആപ്പില്‍ നല്‍കിയ വിവരങ്ങളാണ് ചര്‍ച്ചയ്ക്ക് അടിസ്ഥാനം.
ഐഎസ്ആര്‍ ലേയൗട്ട് ഏരിയയില്‍ സ്ഥിതി ചെയ്യുന്ന 5,195 അടി വിസ്തൃതിയുള്ള ഫ്‌ളാറ്റിനാണ് ഇത്രയും വാടക ആവശ്യപ്പെട്ടിരിക്കുന്നത്. 2.5 ലക്ഷം രൂപ പ്രതിമാസവാടക കൂടാതെ, മുന്‍കൂറായി 25 ലക്ഷം രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി അടയ്ക്കണമെന്നും ആപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ തുക മുന്‍കൂറായി അടയ്ക്കാന്‍സാധിക്കില്ലെങ്കില്‍ ലോണ്‍ അപേക്ഷിക്കാനുള്ള ഓപ്ഷനും ഡിപ്പോസിറ്റ് കോളത്തിന്റെ അരികിലായി രേഖപ്പടുത്തിയിട്ടുണ്ട്.
നോ ബ്രോക്കര്‍ ആപ്പില്‍ വന്ന പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടാണ് തേജസ്വി ശ്രീവാസ്തവ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ധാരാളം ആളുകളാണ് പോസ്റ്റിന് പ്രതികരണവുമായി എത്തിയത്. 'വൃക്ക വില്‍ക്കാനുള്ള ഓപ്ഷന്‍ കൂടി ഉള്‍പ്പടുത്താമായിരുന്നു' എന്ന് അഭിപ്രായപ്പെട്ട ഒരാളുമുണ്ട്.
Content Highlights: 4 bhk flat for rent with security deposit of 25 lakhs goes viral on twitter
Published: 01 Aug 2023, 02:47 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented