ഏറ്റവും പ്രിയപ്പെട്ടത് എന്തെന്ന് ചോദിച്ചാൽ അതിൽ ഒരുത്തരം വീടെന്നായിരിക്കും. അത്രയും പ്രിയപ്പെട്ട ഒന്നായി വീട് മാറണമെങ്കിൽ ആ വീട് നമുക്ക് സുരക്ഷയും സമാധാനവും സന്തോഷവും തരണം. വീടിനുള്ളിൽ ജീവിക്കുന്ന ആളുകളോളം തന്നെ വീടെന്ന നിർമ്മിതിക്കും ഇതിൽ നിർണായക പങ്കുണ്ട്. അപ്പോൾ അത്തരം വീടുകൾ നിർമ്മിക്കുന്നവരെ ഓർക്കുക കൂടി വേണമല്ലോ; അവരെ ആഘോഷിക്കേണ്ടതും ഉണ്ട്. അതിനുള്ള ദിവസമാണിന്ന്.
ഇന്ന് ലോക വാസ്തുവിദ്യാദിനമാണ്. എല്ലാ വർഷവും ഒക്ടോബറിലെ ആദ്യ തിങ്കളാഴ്ചയാണ് ലോക വാസ്തുവിദ്യാ ദിനമായി ആചരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ലോക ആവാസവ്യവസ്ഥ ദിനത്തോട് അനുബന്ധിച്ചാണ് വാസ്തുവിദ്യാ ദിനവും ആചരിക്കുന്നത്. നാഷ്ണൽ യൂണിയൻ ഓഫ് ആർക്കിടെക്ചർ 1985 മുതലാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.
സാമൂഹിക ഉത്തരവാദിത്വമുള്ള, പ്രതിരോധശേഷിയുള്ള ആരോഗ്യമുള്ള സമൂഹങ്ങളെ രൂപപ്പെടുത്തുന്നതിൽ വാസ്തുവിദ്യയ്ക്കുള്ള പങ്ക് ബോധ്യപ്പെടുത്തുകയാണ് ഈ ദിനാചരണത്തിന് പിന്നിൽ. വീട് ഒരു മനുഷ്യാവകാശമാണ്, അത് നിർമ്മിക്കുക. ഇതാണ് ഇത്തവണത്തെ പ്രമേയം.
ഡിസൈനിങ്ങിലൂടെയും ഗവേഷണത്തിലൂടെയും ഇടപെടലുകളിലൂടെയും ലോകത്തിലെ എല്ലാവർക്കും സുരക്ഷിതമായ ഭവനം കെട്ടിപ്പെടുക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ ഈ ദിനത്തിലൂടെ UIA ആർക്കിടെക്റ്റുമാരെ ആഹ്വാനം ചെയ്യുന്നു. മനുഷ്യന്റെ സുരക്ഷിതവും അന്തസ്സോടെയും ആരോഗ്യത്തോടെയുമുള്ള ജീവിതത്തിന് വീട് എത്രത്തോളം പ്രാധാന്യം ഉള്ളതാണെന്ന് ഈ ദിനം ഓർമ്മപ്പെടുത്തുന്നു. ഒപ്പം ആഗോള ഭവന പ്രതിസന്ധിയിലേക്ക് കൂടി ഈ ദിനം നമ്മുടെ ശ്രദ്ധയാകർഷിക്കുന്നു. പരിസ്ഥിതി സൗഹാർദ്ദവും സുസ്ഥിരവുമായ നിർമ്മാണ മാർഗങ്ങളാണ് ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം
ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം, 300 കോടിയിലധികം ആളുകൾക്ക് മതിയായ വീടുകളില്ല. 110 കോടിയിലധികം ആളുകളാണ് താത്കാലിക താമസ കേന്ദ്രങ്ങളിൽ കഴിയുന്നത്. കണക്കുകളിൽപെടാത്ത ഭവനരഹിതർ എത്രയോ ഉണ്ടാകും. ഇന്നും നമ്മുടെ നഗരങ്ങളിൽ കടത്തിണ്ണകളിൽ ഉറങ്ങുന്നവർ എത്രയോ പേരാണ്.
UIA- യുടെ ആശയങ്ങൾ പ്രകാരം വീടുകൾ ഡിസൈൻ ചെയ്തുപോയാൽ മാത്രം ഈ പ്രശ്‌നത്തിന് പരിഹാരം കാണാൻ കഴിയില്ല. എല്ലാവർക്കും വീട് ലഭ്യമാകണമെങ്കിൽ വീടൊരു ആഡംബര വസ്തുവാകരുത്. അടിസ്ഥാന ആവശ്യമായി മാറണം. ഈ പ്രശ്‌നത്തിൽ ഇടപെടുന്നത് രൂപകൽപ്പനയിൽ മാത്രം ഒതുങ്ങുന്നില്ല. സാധാരണക്കാരന് താങ്ങാവുന്ന രീതിയിൽ നിർ്മ്മാണച്ചെലവ് മാറണം. ഓരോ പ്രദേശത്തിന്റെയും കാലാവസ്ഥയ്ക്ക് അനുസരിച്ചാകണം നിർമ്മാണം. ഇതിന് ആർക്കിടെക്റ്റുമാർ മുൻകൈ എടുക്കുകയും വേണം.
വീടില്ലാത്തവരെ ഓർക്കാം; ഒപ്പം വീടുകൾ രൂപകൽപ്പന ചെയ്യുന്നവരെയും.
Content Highlights: World Architecture Day is celebrated on the first Monday of October., The 2026 theme focuses on 'Housing is a human right, build it'., Over 3 billion people lack adequate housing globally., Architects are urged to create sustainable, eco-friendly, and affordable homes.
Published: 05 Oct 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented