വീടിന്റെ മുറ്റത്തുനിന്ന് അകത്തേക്ക് കയറിവന്നതാണ്
കോട്ട സ്‌റ്റോൺ. മുൻപ് ഇത് വീടിന്റെ മുറ്റങ്ങളിലായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. പരിമിതമായ നിറങ്ങളിൽ മാത്രമാണ് കോട്ടസ്‌റ്റോൺ ലഭിക്കുകയുള്ളു. അത്ര കളർഫുൾ അല്ലാത്തതുകൊണ്ടുതന്നെയാണ് പലരും കോട്ടസ്‌റ്റോണിനെ മുറ്റത്ത് നിർത്തിയിരുന്നത്. ഇന്ന് എർത്തി ടോണുകൾക്ക് ആരാധകർ ഏറെയാണ്. അതുകൊണ്ട് തന്നെ കോട്ട സ്‌റ്റോണിനും. രാജസ്ഥാനിലെ കോട്ട ജില്ലയിൽ നിന്നാണ് ഈ മെറ്റീരിയൽ ലഭിക്കുന്നത്. അതാണ് കോട്ട സ്‌റ്റോൺ എന്ന പേര് വരാൻ കാരണം.
വിട്രിഫ്രൈഡ് ടൈലുകൾ ഉപയോഗിക്കുമ്പോൾ തണുപ്പ് മൂലം പലർക്കും കാലുകൾക്ക് വേദനയും മറ്റും അനുഭവപ്പെടുന്നത് പതിവാണ്. ഇവിടെയാണ് കോട്ട സ്‌റ്റോണിന്റെ പ്രസക്തി. വേനൽക്കാലത്ത് കോട്ട സ്‌റ്റോൺ ചെറിയ തണുപ്പ് നൽകും. മഴക്കാലത്ത് ചൂടും നൽകും. പ്രകൃതിദത്തമായ ഈ കഴിവാണ് കോട്ടസ്‌റ്റോണിന്റെ ഏറ്റവും വലിയ പ്രത്യേകത.
ചെലവ് കുറവ്
മറ്റു ഫ്‌ളോറിങ്ങുകളുമായി താരതമ്യം ചെയ്യുമ്പോൾ കോട്ട സ്‌റ്റോണിന് താരതമ്യേന ചെലവ് കുറവാണ്. അതുകൊണ്ടുതന്നെ ബഡ്ജറ്റ് ഫ്രണ്ടലി വീടുകൾ വെക്കുമ്പോൾ ആദ്യ ഓപ്ഷനാണ് കോട്ട സ്‌റ്റോൺ.
വഴുതി വീഴില്ല
വഴുതി വീഴാത്ത പ്രതലം ആണ് കോട്ട സ്‌റ്റോണിന്റേത്. അതുകൊണ്ടുതന്നെ അടുക്കളയിലും ബാത്ത്‌റൂമിലും ബാൽക്കണി ഉൾപ്പെടെ വെള്ളം വീഴാൻ സാധ്യതയുള്ള ഇടങ്ങളിലൊക്കെ കോട്ട സ്‌റ്റോൺ മികച്ചൊരു ഓപ്ഷനാണ്.
ലക്ഷ്വറി ലുക്ക്
ഇളം പച്ച, ഗ്രേ, നീല, ബ്രൗൺ, മഞ്ഞ തുടങ്ങി കോട്ട സ്‌റ്റോണിന്റെ എർത്തി കളറുകൾ ഇന്റീരിയറിന് ലക്ഷ്വറി ലുക്ക് നൽകുന്നു
പരിപാലിക്കാൻ വളരെ എളുപ്പമാണ്
കോട്ട സ്‌റ്റോൺ ഫ്‌ളോറിങ് ക്ലീൻ ചെയ്യാൻ വളരെ എളുപ്പമാണ്. കറയെ പ്രതിരോധിക്കാൻ സ്വഭാവിക കഴിവുള്ളതുകൊണ്ടുതന്നെ സാധാരള നിലം തുടയ്കുന്നതുപോലെ തുടച്ചാൽ മതി. പോളിഷ് ചെയ്യുന്നതുപോലെയുള്ള മെയിന്റനൻസും കോട്ട സ്‌റ്റോൺ ഫ്‌ളോറിങ്ങിന് ആവശ്യമില്ല.
Content Highlights: Budget-friendly flooring option compared to other materials., Natural temperature regulation: cool in summer, warm in monsoon., Anti-skid surface ideal for kitchens, bathrooms, and balconies., Low maintenance and naturally stain-resistant., Earth tones provide a luxury look to home interiors.
Published: 31 Aug 2026, 02:58 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented