കൃത്യമായി ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്താൽ കൊതുകിനെ തുരത്താനാകും.

ചെടി വളർത്താനുള്ള ഏറ്റവും എളുപ്പമാർഗമാണ് വെള്ളത്തിലെ ചെടി വളർത്തൽ. ഓഫീസുകളിലും ഫ്‌ളാറ്റുപോലുള്ള സ്ഥലപരിമിതിയുള്ള ഇടങ്ങളിൽ ധാരാളം പേർ ഇത്തരത്തിൽ ചെടി വളർത്തുന്നുണ്ട്. ആവേശത്തിൽ കുപ്പിയൊക്കെ സെറ്റാക്കി ചെടി മുറിച്ച് കുപ്പിയിൽ വെച്ച് അത് വളരാൻ തുടങ്ങുമ്പോഴാകും അടുത്ത പ്രശ്‌നം. കൊതുകു ശല്യം. വെള്ളത്തിൽ ചെടിവളർത്തുമ്പോഴുള്ള ഏറ്റവും വലിയ വെല്ലുവിളി ഈ കൊതുകു ശല്യമാണ്. എന്നാൽ കൃത്യമായി ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്താൽ കൊതുകിനെ തുരത്താനാകും.
വെള്ളം കൃത്യമായി മാറ്റുക
രണ്ടാഴ്ചയിൽ ഒരിക്കൽ വെള്ളം മാറ്റി പുതിയ വെള്ളം ഒഴിക്കുക. ഇത് ചെടി വളരാൻ സഹായിക്കുന്നതിനോടൊപ്പം കൊതുക് മുട്ടയിട്ട് വളരുന്നത് തടയുകയും ചെയ്യുന്നു.
പാത്രം കഴുകുക
വെള്ളം മാറ്റുന്നതിനോടൊപ്പം പാത്രം കഴുകാനും മറക്കരുത്. പാത്രം മാത്രമല്ല ചെടിയുടെ വേരുകളും നന്നായി കഴുകി വൃത്തിയാക്കുക. പാത്രത്തിലെയും വേരുകളിലെയും മുട്ടകൾ നശിക്കുന്നതിന് വേണ്ടിയാണ് ഇത്.
വേപ്പെണ്ണ
വെള്ളത്തിൽ ഒന്നോ രണ്ടോ തുള്ളി വേപ്പെണ്ണ ഒഴിക്കുന്നത് കൊതുക് മുട്ടയിടുന്നത് തടയും.
കറുവാപ്പട്ട പൊടി
കറുവാപ്പട്ട
നേർമ്മയായി പൊടിച്ചത് വെള്ളത്തിൽ ഇട്ടുകൊടുത്താൽ കൊതുകിന്റെ ലാർവ നശിക്കും.
വെള്ളത്തിൽ ചെടികൾക്കൊപ്പം മീനിനെ വളർത്തുന്നതും കൊതുകിനെ പ്രതിരോധിക്കാനുള്ള നല്ല മാർഗങ്ങളിലൊന്നാണ്.
ഇതിനു പുറമേ വിപണിയിൽ കൊതുകിനെ തുരത്താൻ വിവിധ തരത്തിലുള്ള അണുനാശിനികൾ ലഭ്യമാണ്. സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം മാത്രം ഇത് ഉപയോഗിക്കുക.
Content Highlights: Change water every two weeks to prevent mosquito breeding, Clean the container and plant roots thoroughly during water changes, Add a few drops of neem oil or cinnamon powder to repel mosquitoes, Introduce small fish into the water container for natural larvae control
Published: 02 Nov 2026, 12:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented