മോപ്പിന്റെ പിടി പൊട്ടി, നാരുകൾ ദ്രവിച്ച് ദുർഗന്ധം വന്നു തുടങ്ങിയാൽ പോലും പലരും മോപ്പ് മാറ്റി പുതിയത് വാങ്ങി ഉപയോഗിക്കാറില്ല. കൂടിപ്പോയാൽ മോപ്പിന്റെ അറ്റത്ത് പിടിപ്പിച്ചിരിക്കുന്ന സ്റ്റിക്ക് മാറ്റി പുതിയത് ഒന്ന് വാങ്ങിക്കും. മോപ്പുകൾക്കും എക്‌സ്പയറി ഡേറ്റുണ്ട്. അത് പാലിച്ചില്ലെങ്കിൽ മോപ്പുകൾ കൊണ്ട് ഉപയോഗത്തേക്കാൾ ഉപദ്രവമാകും ലഭിക്കുക. മോപ്പുകൾക്ക് അനുസരിച്ച് അതിന്റെ ആയുസ്സിന്റെ കാര്യത്തിലും വ്യത്യാസമുണ്ട്. നിലം വൃത്തിയാക്കാൻ റോബോട്ടിക് സാങ്കേതിക വിദ്യയുള്ള കാലമാണ്. അതെക്കുറിച്ച് അല്ല പറഞ്ഞുവരുന്നത്. ഒരു വടിയും അറ്റത്ത് തുണിയും പിടിപ്പിച്ച സാധാ മോപ്പുകളെക്കുറിച്ചാണ്.
കോട്ടൺ സ്ട്രിങ് മോപ്പ്
രണ്ട് മൂന്ന് മാസം ആണ് ഈ മോപ്പുകൾ പരമാവധി ഉപയോഗിക്കാനാകുക. അതായത് 15-30 പ്രാവശ്യംവരെ ഉപയോഗിക്കാം. ഇതിനുശേഷം മോപ്പുകൾ നശിക്കാൻ തുടങ്ങും
മൈക്രോ ഫൈബർ മോപ്പ്: മൂന്ന് മുതൽ ആറ് മാസം വരെയാണ് ഈ മോപ്പുകളുടെ കാലാവധി. സാധാരണ ഒരു വീട്ടിൽ ഇത്തരം മോപ്പുകൾ 200-500 പ്രാവശ്യം ഉപയോഗിക്കാം. എന്നാൽ കൊമേഴ്‌സ്യൽ കെട്ടിടങ്ങളിലോ വളർത്തുമൃഗങ്ങൾ ഉള്ള വീട്ടിലോ ആണെങ്കിൽ മൂന്ന് മാസം കൂടുമ്പോൾ മോപ്പ് മാറ്റേണ്ടി വരും.
ഡിസ്‌പോസിബിൾ മോപ്പ്: പേര് സൂചിപ്പിക്കും പോലെ തന്നെ ഒരു പ്രാവശ്യം തുടച്ചശേഷം വലിച്ചെറിയണം
മോപ്പുകൾ വലിച്ചെറിയാറായി എന്ന് എങ്ങനെ തിരിച്ചറിയാം?
- മോപ്പുകൾ ഉപയോഗിച്ച് തുടച്ചിട്ടും ഫ്‌ളോറിലെ കറയും അഴുക്കും അതേ പോലെ അവശേഷിക്കുകയാണെങ്കിൽ
- മോപ്പുകളിൽ നിന്ന് ദുർഗന്ധം വരുമ്പോൾ
- മോപ്പുകൾ വെള്ളം ഒപ്പിയെടുക്കാതെ വരുമ്പോൾ
- മോപ്പുകളിലെ മെറ്റീരിയലിന്റെ സ്‌ട്രേക്ചർ നഷ്ടപ്പെടുമ്പോൾ
ഈ സാഹചര്യങ്ങളിലേക്ക് നിങ്ങളുടെ മോപ്പുകൾ എത്തിയാൽ പുതിയത് വാങ്ങാറായി എന്ന് ഉറപ്പിക്കാം
മോപ്പുകൾ എങ്ങനെ സൂക്ഷിക്കാം?ഉപയോഗശേഷം
മോപ്പുകളെ നന്നായി കഴുകുക
കഴുകിയശേഷം
മോപ്പുകൾ കുത്തിച്ചാരി ഉണങ്ങാൻ വയ്ക്കുക.
Content Highlights: Different types of mops have specific lifespans, ranging from single-use to 6 months., Cotton string mops last 2-3 months while microfiber mops last 3-6 months., Signs to replace include lingering odors, lack of water absorption, and persistent stains., Proper washing and drying after use extends the usability of mops.
Published: 02 Nov 2026, 03:16 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented