വീട്ടിലേതിനെക്കാൾ ഓഫീസിൽ സമയം ചെലവഴിക്കുന്നവരാണ് നമ്മളിൽ പലരും. അതുകൊണ്ടുതന്നെ ഓഫീസിലെ നമ്മുടെ വർക്കിങ് സ്‌പേസ് മനോഹരമായിരിക്കുക എന്നത് വളരെ അത്യാവശ്യമാണ്. വാരിവലിച്ചിട്ടിരിക്കുന്ന അടുക്കും ചിട്ടയുമില്ലാത്ത ഡെസ്‌ക്ക് നമ്മുടെ ജോലിയെയും മാനസിക ആരോഗ്യത്തെയുമെല്ലാം കാര്യമായി ബാധിക്കും. വലിയ മോഡിഫിക്കേഷനൊന്നും ഓഫീസ് സ്‌പേസിൽ ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ പോക്കറ്റ് കാലിയാക്കാതെ നമ്മൾ ഇരിക്കുന്ന സ്ഥലം മനോഹരമാക്കാൻ വഴിയുണ്ട്.

To advertise here,

അനാവശ്യ സാധനങ്ങൾ എടുത്തുമാറ്റുക

വർക്ക് സ്‌പേസിൽ ആവശ്യമുള്ള സാധനങ്ങൾമാത്രം വയ്ക്കുക. ഉപയോഗം കഴിഞ്ഞ സാധനങ്ങൾ അതാതു സമയങ്ങളിൽ എടുത്തുമാറ്റിവയ്ക്കുക. ചിലർ നാളെ ആവശ്യം വന്നേക്കാം എന്നുകരുതി സാധനങ്ങൾ എടുത്തുവയ്ക്കുന്ന പതിവും ഉണ്ട്. ഈ രീതിയും നല്ലതല്ല. ഇത്തരത്തിലുള്ള സാധനങ്ങൾ മറ്റെവിടെയെങ്കിലും സൂക്ഷിച്ചുവയ്ക്കുക. ആവശ്യമുള്ളപ്പോൾമാത്രം എടുക്കുക. ടേബിളിന് ചുറ്റും അലങ്കോലമായി കേബിളുകൾ കിടപ്പുണ്ടെങ്കിൽ ടേബിളിന് അടിയിൽ വൃത്തിയായി ക്രമീകരിച്ചു വയ്ക്കുക. എന്നും ടേബിൾ തുടച്ചുവൃത്തിയാക്കി വയ്ക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

ഓർഗനൈസർ

പുസ്തകങ്ങൾ വയ്ക്കാനായി പ്രത്യേകം ഓർഗനൈസർ വാങ്ങുക. അതുപോലെ പേന,സ്‌കെച്ച്‌പെൻ , സ്റ്റാപ്ലെയർ, പേപ്പർ ഹോൾഡർ എന്നിവ വയ്ക്കാനും ഓർഗനൈസർ വാങ്ങുക. വാങ്ങിയാൽമാത്രം പോര ഉപയോഗിക്കുകയും വേണം. സാധനങ്ങൾ ഓർഗനൈസറിൽമാത്രം വെച്ച് ശീലിക്കുക. ഇത്രയുമായാൽ നിങ്ങളുടെ ടേബിൾ വൃത്തിയായി ഇരിക്കും. ഇനി എങ്ങനെ വർക്ക് സ്‌പേസ് അലങ്കരിക്കാം എന്നു നോക്കാം. ഫോൺ വയ്ക്കാനും പ്രത്യേകം ഹോൾഡറുകൾ ക്രമീകരിക്കണം.

ടേബിൾ പ്ലാന്റുകൾ

ചെറിയ ടേബിൾ പ്ലാന്റുകൾ വാങ്ങി ഇവ വർക്ക് സ്‌പേസിൽ ക്രമീകരിക്കാവുന്നതാണ്. പ്ലാന്റുകൾ തിരഞ്ഞെടുക്കുമ്പോൾ മെയിന്റനൻസ് കുറഞ്ഞ പ്ലാന്റുകൾ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ മണി പ്ലാന്റുകൾ പോലുള്ളവയാണ് ഇത്തരം സാഹചര്യത്തിൽ നല്ലത്.

മോട്ടിവേഷൻ സ്റ്റിക്കറുകൾ

വർക്ക് സ്‌പേസിൽ നല്ല ഭംഗിയുള്ള മോട്ടിവേഷൻ സ്റ്റിക്കറുകൾ പതിക്കുക. ഇടയ്ക്കിടെ ഇത് മാറ്റി പുതിയവ വയ്ക്കാനും മറക്കരുത്.

ഫോട്ടോ ഫ്രെയിമുകൾ.

വർക്ക് ടേബിളിൽ ഫോട്ടോ ഫ്രെയിമുകൾ വയ്ക്കുക.

ടീമിന്റെ ഫോട്ടോ, നിങ്ങൾക്ക് കരിയറിൽ കിട്ടിയ അച്ചീവ്‌മെന്റുകളുടെ ഫോട്ടോ, ഫാമിലി ഫോട്ടോ ഇവയൊക്കെ ഫോട്ടോ ഫ്രെയിമിൽ ഉൾപ്പെടാവുന്നതാണ്. ഇത് നിങ്ങൾക്ക് ജോലി ചെയ്യുമ്പോൾ മോട്ടിവേഷൻ ലഭിക്കാൻ കാരണമാകും. സന്തോഷ നിമിഷങ്ങൾ നിങ്ങളുടെ ഉള്ളിൽ പോസിറ്റീവ് എനർജി നിറയ്ക്കും. ടേബിൾ കുടിയ്ക്കാനുപയോഗിക്കുന്ന വെള്ളം മൗസ് പാഡ് ഇവയെല്ലാം നിങ്ങൾക്ക് ഇഷ്ടപ്പെട്ട നിറങ്ങളിലുള്ളത് തിരഞ്ഞെടുക്കണം.