തൃശ്ശൂര്‍: ''യുവതലമുറയുടെ ജീവിതവും അഭിലാഷങ്ങളും സ്വപ്നവുമാണ് വേടന്റെ വാക്കുകളില്‍ മുഴുങ്ങുന്നത്. സ്ഥിരം കാല്പനികഗാനങ്ങളിലെ ബിംബങ്ങളില്‍നിന്ന് വ്യത്യസ്തമായി ആ എഴുത്തിലെ അതിജീവനത്തിനുള്ള ത്വര ജൂറിക്ക് കാണാതിരിക്കാനായില്ല. ഉത്തരവാദിത്വം നിറഞ്ഞ എഴുത്ത്. കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ചേര്‍ന്ന ഗാനം. വേടന്റേത് റാപ് സംഗീതമാണ്''-മികച്ച ഗാനരചയിതാവായി വേടനെ പരിഗണിച്ചതിനെക്കുറിച്ച് ജൂറി ചെയര്‍മാന്‍ വിശദീകരിച്ചു.
ജൂറി അധ്യക്ഷനായിരുന്ന പ്രകാശ് രാജിന്റെ ഉറച്ച നിലപാടാണ് ഈ നിര്‍ണയത്തിനു പിന്നിലെന്ന് സൂചനയുണ്ട്. വ്യവസ്ഥാപിത എഴുത്തുരീതികളെ അതിലംഘിക്കുന്ന വേടന്റെ പാട്ടിനെ അംഗീകരിക്കണമെന്ന പ്രകാശ് രാജിന്റെ നിര്‍ദേശത്തെ എതിര്‍പ്പുകള്‍ക്കിടയിലും ജൂറിയില്‍ ചിലര്‍ പിന്താങ്ങി.
എഴുത്തിന് കിട്ടിയതില്‍ ഏറെ സന്തോഷം
'കലാകാരന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിത്. എടുക്കുന്ന പണി നടക്കുന്നു എന്നതിനുള്ള ഉദാഹരണം. ഇനിയും ജീവിതം പഴയപോലെതന്നെയാകും. പാട്ടുകാരനെക്കാള്‍ രചയിതാവ് എന്ന പേരില്‍ അംഗീകരിക്കപ്പെട്ടതില്‍ സന്തോഷം'-അവാര്‍ഡ് വിവരമറിഞ്ഞയുടന്‍ വേടന്‍ പ്രതികരിച്ചു. എല്ലാവരോടും നന്ദിയുണ്ട്. കൂടുതല്‍ മികച്ച പ്രകടനങ്ങളിലേക്ക് മുന്നേറാന്‍ ഇതൊരു ഊര്‍ജമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: vedans win at kerala state film awards
Published: 04 Nov 2025, 03:28 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented