തിരുവനന്തപുരം: 2025-ലെ മികച്ച മലയാള ചലച്ചിത്രങ്ങൾക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡിന് ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു.

To advertise here,

2025 ജനുവരി ഒന്നുമുതൽ ഡിസംബർ 31വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2025-ൽ പ്രസാധനംചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങൾ, ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങൾ എന്നിവയാണ് പരിഗണിക്കുക.

www.keralafilm.com ൽനിന്ന് അപേക്ഷാ ഫോമും നിയമാവലിയും ഡൗൺലോഡ് ചെയ്യാം. അപേക്ഷകൾ ഫെബ്രുവരി 16-ന് വൈകീട്ട് അഞ്ചിനു മുൻപ് അക്കാദമി ഓഫീസിൽ ലഭിക്കണം.