
പദ്മഭൂഷൺ നൽകി മമ്മൂട്ടിയെ ആദരിച്ചത് നമ്മുടെ മന്ത്രിസഭയ്ക്ക് ഇപ്പോഴെങ്കിലും കാണാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറേ വർഷങ്ങളായി ശുപാർശ ചെയ്യുന്നുണ്ടെന്നും എല്ലാത്തിനും അതിന്റേതായ കാലമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ നേരുന്നുവെന്നും മുഖ്യമന്ത്രി സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിൽ പറഞ്ഞു.
'മമ്മൂട്ടിയുടെ ഓരോ കഥാപാത്രങ്ങളും ഭാവപ്പകർച്ച കൊണ്ട് അദുഭതപ്പെടുത്തുന്നു. കാതൽ എന്ന സിനിമയിലെ കഥാപാത്രം ഏതൊരു സൂപ്പർസ്റ്റാറും ചെയ്യാൻ മടിക്കുന്നതാണ്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച നടനുള്ള പുരസ്‌കാരം നേടിയത് മമ്മൂട്ടിയാണ്. ലോസ് ആഞ്ചലീസിലെ ഓസ്‌കർ അക്കാദമി മ്യൂസിയത്തിൽ ഭ്രമയുഗം പ്രദർശിപ്പിക്കുന്നുണ്ട്. മമ്മൂട്ടി മലയാളികൾക്ക് നൽകുന്ന അഭിമാന നിമിഷമാണ് അതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജെ.സി ഡാനിയേൽ പുരസ്‌കാരം നേടിയ നടി ശാരദയേയും മുഖ്യമന്ത്രി അഭിനന്ദിച്ചു. അരനൂറ്റാണ്ടിലേറെ വിസ്മയം തീർത്ത താരമാണ് ശാരദയെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പുരസ്‌കാരങ്ങൾക്ക് ഇന്നത്തേക്കാലത്ത് വലിയ വിലയുണ്ടെന്നും മലയാള സിനിമയ്ക്കു 100 വയസ്സ് പൂർത്തിയാകാൻ ഇനി രണ്ട് വർഷം മാത്രമാണുള്ളതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Content Highlights: chief minister pinarayi vijayan congratulates mammootty who conferred padma bhushan
Published: 25 Jan 2026, 08:42 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented