കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങള്‍ക്കിടയിലും റിയാലിറ്റി ഷോ മത്സരാര്‍ഥിയായ രജിത് കുമാറിന് കൊച്ചി വിമാനത്താവളത്തില്‍ ആരാധകര്‍ ഒത്തുകൂടി സ്വീകരണം നല്‍കിയ സംഭവം വിവാദമായിരുന്നു. 

മുന്നറിയിപ്പുകളെ കാറ്റില്‍ പറത്തി റിയാലിറ്റി ഷോ മത്സരാര്‍ഥിക്ക് സ്വീകരണം നടത്തിയ സംഭവത്തില്‍ പേരറിയാവുന്ന നാല് പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 75 പേര്‍ക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.

ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി വന്നിരിക്കുകയാണ് റിയാലിറ്റി ഷോ ആദ്യ പതിപ്പിലെ മത്സരാര്‍ഥിയും മോഡലുമായ ഷിയാസ് കരീം.

Read More :  മനസ്സിന്റെ ശുദ്ധിയും ഗോമൂത്രവും കൊറോണയും; രൂക്ഷ വിമര്‍ശനവുമായി ഷാന്‍ റഹ്മാന്‍

രജിത്തിനെ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയവരില്‍ ഒരാള്‍ ഷിയാസായിരുന്നു. താന്‍ രജിത്തിനെ കാണാൻ സ്വമേധയാ പോയതല്ലെന്നും രജിത്ത് ആവശ്യപ്പെട്ടതു കൊണ്ട് അദ്ദേഹത്തെ വിളിച്ചു കൊണ്ടുവരാന്‍ പോയതാണെന്നും ഷിയാസ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയില്‍ പറയുന്നു.  ഇന്നലത്തെ ജനക്കൂട്ടം ഒന്നും ന്യായീകരണം അര്‍ഹിക്കുന്ന ഒന്നല്ലെന്നും ഷിയാസ് പറയുന്നു.

ഷിയാസിന്റെ വാക്കുകള്‍

ഞാന്‍ രജിത്ത് സാറിനെ ഒന്ന് കാണാന്‍ വേണ്ടി മാത്രം പോയ ഒരാള്‍ അല്ല. അദ്ദേഹത്തെ വിളിച്ചു കൊണ്ട് വരാന്‍ രജിത്ത് സാര്‍ അവശ്യം പറഞ്ഞത് കൊണ്ടും അദ്ദേഹത്തെ ഞാന്‍ ഒരു സഹോദരനെ പോലെ കാണുന്നത് കൊണ്ടും മാത്രമാണ് ഞാന്‍ ഇന്നലെ പോയത്, രാവിലെ മുതല്‍ ഉള്ള ഫോണ്‍ കോളിന് ഉള്ള മറുപടിയാണ് ഈ വീഡിയോ ....

ഇന്നലത്തെ ജനക്കൂട്ടം ഒന്നും ന്യായീകരണം അര്‍ഹിക്കുന്ന ഒന്നല്ല 

Read More  : 'ആരാധന വ്യക്തി താല്‍പര്യമാണ്, മിനിമം ഒരു മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നു'

ഇപ്പോള്‍ എന്റെ പേരില്‍ കേസ്, രജിത് സാറിന്റെ പേരില്‍ കേസ്... ആ പാവത്തിന്റെ വാക്ക് കേട്ട് വിളിക്കാന്‍ ചെന്ന ഞാന്‍ വിമാനത്താവളത്തില്‍ കണ്ട കാഴ്ച്ച...നിങ്ങളെല്ലാവരും അത് കണ്ടതാണ്. ഞാന്‍ അദ്ദേഹത്തെ പിടിച്ച് വലിച്ച് എന്റെ കാറില്‍ കയറ്റിയാണ് കൊണ്ടുവന്നത്. അത്രയധികം ആളുകളാണ് ഉണ്ടായിരുന്നത്..

ഈ ആളുകളെയെല്ലാം ഞാന്‍ വിളിച്ചു കൊണ്ട് വന്നതാണെന്ന് പറയുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ..കാരണം അറിയാതെ എന്തിനാണ് പോസ്റ്റ് ഇടുന്നത്. ഈ കൊറോണ പ്രശ്‌നമൊക്കെ ഉള്ള സമയത്ത് ഞാന്‍ വിളിച്ചാല്‍ ആരെങ്കിലും വരുമെന്ന് തോന്നുണ്ടോ. ഞാന്‍ ആരെയെങ്കിലും വിളിക്കുമോ? ഇത്ര വലിയ പ്രശനം നടക്കുമ്പോള്‍ ബുദ്ധിയുള്ള ഒരാള്‍ വിമാനത്താവളത്തിലേക്ക് ആരെയെങ്കിലും വിളിക്കുമോ. ഞാന്‍ ആരെയും വിളിച്ചിട്ടില്ല. ഞാന്‍ അങ്ങനെ ചെയ്യുന്ന ആളല്ല. ഞാന്‍ ജീവിക്കാന്‍ നടക്കുന്ന ആളാണ്..ഉപദ്രവിക്കരുത് 

shiyas

Content Highlights : Shiyas Kareem About fans who gathered in kochi airport to welcome Big Boss Contestant Rajith Kumar