നാലുദിവസം മുൻപ് റിലീസായ ഹ്രസ്വചിത്രത്തിന് യുട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ആർ.വി. പ്രധമേഷ് ഐ.ആർ.എസ് സംവിധാനംചെയ്ത തെലുങ്ക് ഹ്രസ്വചിത്രം ലിറ്റിൽ തിങ്സ് ശ്രദ്ധനേടുന്നു. കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗണേഷ് വേദ്യോ പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ ആർ. നിർമലയാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ലാഹരി ഗുഡിവാഡ, നിഖിൽ മംഗലംപള്ളി, മാസ്റ്റർ ആർ. യോഹാൻ, ബേബി ആർ. വേദ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. സംവിധായകൻ ആർ പ്രധമേഷ് തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശശാങ്ക് തിരുപ്പതി സംഗീത സംവിധാനവും ചക്രി കണപാർത്ഥി ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. പുരണം ശ്രീധറാണ് ഗാനരചന.
നാലുദിവസം മുൻപ് റിലീസായ ഹ്രസ്വചിത്രത്തിന് യുട്യൂബിൽ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചെന്നൈയിൽ ജി.എസ്.ടി അഡീഷണൽ കമ്മീഷണറാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകനായ ആർ.വി. പ്രധമേഷ്.
Content Highlights: Directed by Chennai GST Additional Commissioner R.V. Pradhamesh IRS, the Telugu short film Little Things has garnered widespread appreciation on YouTube for its heartwarming family-centric storyline.
Published: 14 Aug 2026, 07:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented