നാഗ് അശ്വിൻ നിർമിച്ച് അദ്ദേഹത്തിന്റെ തന്നെ പേരിൽ പുറത്തിറങ്ങിയ ‘സിംഗീതം’ എന്ന ചിത്രമാണ് റാവു അവസാനമായി സംവിധാനംചെയ്തത്.

ചെന്നൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു (94) അന്തരിച്ചു. ചെന്നൈയിലെ കാവേരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് അന്ത്യം. അതുല്യമായ ഭാവനയിലൂടെ ചലച്ചിത്ര ലോകത്തിന് എക്കാലത്തെയും മികച്ച ക്ലാസിക്കുകൾ സമ്മാനിച്ചാണ് റാവുവിന്റെ മടക്കം.
നിശ്ശബ്ദ ചിത്രമായ 'പുഷ്പകവിമാനം', 'അപൂർവ സഹോദരങ്ങൾ', 'മൈക്കിൾ മദന കാമരാജൻ', 'മകളീർ മട്ടും', 'മുംബൈ എക്സ്‌പ്രസ്' തുടങ്ങി ഒട്ടേറെ സിനിമകളുടെ സംവിധായകനാണ്. നാഗ് അശ്വിൻ നിർമിച്ച് അദ്ദേഹത്തിന്റെ തന്നെ പേരിൽ പുറത്തിറങ്ങിയ ‘സിംഗീതം’ എന്ന ചിത്രമാണ് റാവു അവസാനമായി സംവിധാനംചെയ്തത്.
തെലുഗ് സിനിമയിൽ ടൈം ട്രാവൽ ആശയം അവതരിപ്പിച്ച 'ആദിത്യ 369', ഫാന്റസി-ഫോക്‌ലോർ വിഭാഗത്തിലെ 'ഭൈരവ ദ്വീപം' എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ പരീക്ഷണാത്മകമായ ആഖ്യാനരീതിക്ക് തെളിവാണ്. വിവിധ ഭാഷകളിലായി അറുപതിലധികം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
ദേശീയ ചലച്ചിത്ര പുരസ്കാരം, നന്ദി അവാർഡുകൾ, കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം, ഫിലിംഫെയർ അവാർഡുകൾ തുടങ്ങിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Content Highlights: Legendary filmmaker and screenwriter Singeetam Srinivasa Rao, known for directing iconic classics like Pushpaka Vimanam, Apoorva Sagodharargal, and Michael Madana Kama Rajan, passed away in Chennai at the age of 94.
Published: 04 Oct 2026, 09:16 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented