കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയതുമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ വിതരണം നിർവഹിച്ചത് .

എസ്.എസ് രാജമൗലി അവതരിപ്പിച്ച ഫഹദ് ഫാസിൽ നായകനായ Don't Trouble The Trouble തിയേറ്ററിലെ വിജയകരമായ പ്രദർശനങ്ങൾക്ക് ശേഷം OTTയിലും തരംഗമാകുന്നു. നെറ്റ്ഫ്ലിക്സിൽ ഒടിടി റിലീസായ ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം ഇപ്പോൾ നെറ്റ്ഫ്ലിക്സ് ട്രെൻഡിങ് ലിസ്റ്റിൽ രണ്ടാമതാണ്. ഫഹദ് ഫാസിലിന്റെയും ബാലതാരം സാറയുടെയും മികച്ച പ്രകടനവും കാലഭൈരവയുടെ സംഗീത സവിധാനവും ചിത്രത്തിനെ മികച്ചതാക്കുന്നു.
ഒരു ഫാന്റസി ഫാമിലി എന്റർടെയ്‌നറാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾ. 'ബാഹുബലി' ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ നിർമ്മാതാക്കളായ ആർക്ക മീഡിയ വർക്ക്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറുകളുടെ കീഴിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.
Also Read: മാജിക്കും ഇമോഷനും ചേർന്നൊരു രാജമൗലി-ഫഹദ് ഫാന്റസി; ഡോണ്ട് ട്രബിൾ ദി ട്രബിൾ | Movie Review
കലാമൂല്യമുള്ളതും പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയതുമായ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഭാവന സ്റ്റുഡിയോസിന്റെ ഭാവന റിലീസാണ് ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ കേരളത്തിലെ വിതരണം നിർവഹിച്ചത് . ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഫഹദ് ഫാസിൽ തന്റെ പതിവ് അഭിനയശൈലിയിൽനിന്ന് വ്യത്യസ്തമായ കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചിയാണ് സ്ക്രിപ്റ്റ് ഡെവലപ്‌മെന്റ് നിർവഹിച്ചിരിക്കുന്നത്. ഹംസ അലിയാണ് കോ-റൈറ്റർ. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും നിർവഹിക്കുന്നു. സുധൻ കൊറിയോഗ്രഫിയും രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവായും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറായും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിക്കുന്നു. പിആർഒ -പ്രതീഷ് ശേഖർ.
Content Highlights: Presented by S.S. Rajamouli and produced by Arka Media Works alongside Showing Business, the Fahadh Faasil-starrer fantasy family entertainer Don't Trouble The Trouble is witnessing massive OTT success, currently ranking #2 on Netflix's trending list following its acclaimed theatrical run.
Published: 02 Nov 2026, 05:53 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented