മുൻ പ്രണയബന്ധത്തിൽ താൻ അനുഭവിച്ച ക്രൂരമായ പീഡനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ടെലിവിഷൻ താരം നീതി ടെയ്ലർ. ആമസോൺ പ്രൈം വീഡിയോയുടെ 'അലയൻസ്' എന്ന റിയാലിറ്റി ഷോയിലാണ്, മുൻ കാമുകൻ തന്നെ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചതായും താരം വെളിപ്പെടുത്തിയത്. സംഭവത്തിനുശേഷം താൻ ആ ബന്ധം അവസാനിപ്പിച്ചെന്നും നീതി വ്യക്തമാക്കി.
പൊള്ളലേറ്റ പാട് കാണിച്ചുകൊണ്ടാണ് നടി തന്റെ ദുരനുഭവം വെളിപ്പെടുത്തിയത്. 'എന്റെ മുൻ കാമുകൻ ഒരിക്കൽ എന്നെ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു. അയാൾ അക്രമാസക്തനും മനോരോഗിയെപ്പോലെ പെരുമാറുന്നയാളുമായിരുന്നു. ഒരിക്കൽ അയാളുടെ പിറന്നാൾ ദിവസം രാത്രിയിൽ ഭ്രാന്ത് പിടിച്ചതുപോലെ പെരുമാറി. കാര്യങ്ങൾ വളരെ മോശമായി. അയാൾ എന്നെ അടിച്ചു, അതിനുശേഷം ഞാൻ 'ഗുഡ്ബൈ, സീ യൂ' എന്ന് പറഞ്ഞ് അവിടെനിന്നിറങ്ങി. അക്കാലത്ത് ഞാൻ വെറുമൊരു കുട്ടിയായിരുന്നു. എളുപ്പത്തിൽ സ്വാധീനിക്കപ്പെടാൻ സാധ്യതയുള്ള പ്രായമായതിനാൽ ആളുകളുടെ സ്വഭാവം ശരിയായി വിലയിരുത്തുന്നതിൽ പരാജയപ്പെട്ടു. അയാൾ ഒരു മനോരോഗിയെപ്പോലെയായിരുന്നു', നീതി പറഞ്ഞു.
സൈനികനായ പരിക്ഷിത് ബാവയാണ് നീതിയുടെ നിലവിലെ പങ്കാളി. 2019 ഓഗസ്റ്റിൽ കാമുകനായ പരിക്ഷിത് ബാവയുമായി നീതിയുടെ വിവാഹനിശ്ചയം നടന്നു. 2020 ഓഗസ്റ്റ് 13-ന് ഇരുവരും വിവാഹിതരായി. 2024-ൽ ഇവർ വേർപിരിയുകയാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചു.
ഇത്തരം ഊഹാപോഹങ്ങളോട് പ്രതികരിക്കാതിരുന്നതിനെക്കുറിച്ചും നടി മൗനം വെടിഞ്ഞു. 'നിങ്ങൾ പ്രതികരിക്കാതിരിക്കുമ്പോൾ, അത് തന്നെയാണ് മറുപടി. ഒന്നും സംഭവിക്കുന്നില്ലെങ്കിൽ, നിങ്ങൾ യാതൊരു വിശദീകരണവും നൽകേണ്ടതില്ല', എന്നായിരുന്നു നീതിയുടെ വാക്കുകൾ.
'കൈസി യേ യാരിയാൻ', 'ഗുലാം', 'ഇഷ്‌ക്ബാസ്' എന്നീ പരമ്പരകളിലൂടെ ശ്രദ്ധേയയായ ജനപ്രിയ ടെലിവിഷൻ താരമാണ് നീതി. പതിനഞ്ചാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരം 2009-ൽ 'പ്യാർ കാ ബന്ധൻ' എന്ന ഷോയിലൂടെയാണ് ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. 'കൈസി യേ യാരിയാൻ' എന്ന പരമ്പരയിലെ അഭിനയമാണ് താരത്തിന് വഴിത്തിരിവായത്.
Content Highlights: Popular television actress Niti Taylor has opened up about the severe physical abuse she faced from her ex-boyfriend. Speaking on Amazon Prime Video's reality show 'Alliance', she revealed that her former partner was violent and once burnt her thigh with a cigarette. She showed the burn scar during the show and explained that she immediately ended the relationship after he assaulted her on his birthday. Reflecting on the past, Niti admitted she was very young at the time and failed to properly judge the toxic character of her ex-boyfriend. The actress, famous for 'Kaisi Yeh Yaariaan', also addressed her current relationship status, stating that her silence on recent divorce rumors is her answer
Published: 05 Jul 2026, 06:43 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented