ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ത്രസിപ്പിക്കുകയും ചെയ്ത ഹ്രസ്വചിത്രം ദി ചാർണൽ ഹൗസ് ശ്രദ്ധേയമാവുന്നു. പതിനായിരത്തിലധികം പേരാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം കണ്ടിട്ടുള്ളത്. 

To advertise here,

ജയകൃഷ്ണൻ എന്ന പ്രവാസി അന്യനാട്ടിൽ ഒരു വീട് വാങ്ങുന്നതും തുടർന്നുണ്ടാകുന്ന ദുരൂഹസംഭവങ്ങളുമാണ് ഈ ചിത്രത്തിൽ പറയുന്നത്. ‌

നിധിൻ ആർ നാഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. വൈശാഖ് കുട്ടിക്കൃഷ്ണൻ, വികാസ് കൃഷ്ണൻ, ഗണേഷ് ഭട്ട്, വിഷ്ണു ഹരികുമാർ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിഷ്ണു പദ്മരാജനാണ്. പശ്ചാത്തല സംഗീതം വരുൺ രാജ്. 

റെവെനീർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സംവിധായകനും ആൻ മരിയ പിങ്കുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷോർട്ട് ഫിലിം ബജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.