ദി ചാർണൽ ഹൗസിൽ നിന്നൊരു രംഗം
ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയും ത്രസിപ്പിക്കുകയും ചെയ്ത ഹ്രസ്വചിത്രം ദി ചാർണൽ ഹൗസ് ശ്രദ്ധേയമാവുന്നു. പതിനായിരത്തിലധികം പേരാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം കണ്ടിട്ടുള്ളത്.
ജയകൃഷ്ണൻ എന്ന പ്രവാസി അന്യനാട്ടിൽ ഒരു വീട് വാങ്ങുന്നതും തുടർന്നുണ്ടാകുന്ന ദുരൂഹസംഭവങ്ങളുമാണ് ഈ ചിത്രത്തിൽ പറയുന്നത്.
നിധിൻ ആർ നാഥ് ആണ് ചിത്രത്തിന്റെ സംവിധായകൻ. വൈശാഖ് കുട്ടിക്കൃഷ്ണൻ, വികാസ് കൃഷ്ണൻ, ഗണേഷ് ഭട്ട്, വിഷ്ണു ഹരികുമാർ എന്നിവരാണ് അഭിനേതാക്കൾ. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിഷ്ണു പദ്മരാജനാണ്. പശ്ചാത്തല സംഗീതം വരുൺ രാജ്.
റെവെനീർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ സംവിധായകനും ആൻ മരിയ പിങ്കുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഷോർട്ട് ഫിലിം ബജറ്റ് ലാബ് പ്രൊഡക്ഷൻസിന്റെ യൂട്യൂബ് ചാനലിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
Content Highlights: Charnel House, Nidhin R Nath, Ann Mariya Pink, Malayalam Horror Short Film
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..