
ന്യൂയോർക്കിൽ നടക്കുന്ന 54-ാമത് ഇന്റർനാഷണൽ എമ്മി അവാർഡിൽ പുരസ്‌കാരം സമ്മാനിക്കുന്ന അവതാരകരിൽ ഒരാളായി തമിഴ് താരം വിജയ് സേതുപതി. നവംബർ 23-നാണ് പുരസ്‌കാരദാന ചടങ്ങ് നടക്കുന്നത്. ഇന്റർനാഷണൽ എമ്മി അവാർഡ്‌സ് വേദിയിൽ പുരസ്‌കാരം സമ്മാനിക്കുന്ന ആദ്യത്തെ ഇന്ത്യൻ നടൻ എന്ന നേട്ടമാണ് ഇതോടെ വിജയ് സേതുപതി സ്വന്തമാക്കുന്നത്.
മുൻപ്, 2016-ൽ ലോസ് ആഞ്ചലസിൽ നടന്ന പ്രൈംടൈം എമ്മി അവാർഡ്‌സിൽ ടോം ഹിഡിൽസ്റ്റണിനൊപ്പം നടി പ്രിയങ്ക ചോപ്ര അവാർഡ് സമ്മാനിച്ചിരുന്നു. കൂടാതെ, 2024-ൽ ഇന്റർനാഷണൽ എമ്മി അവാർഡ്‌സിന്റെ അവതാരകനായത് സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ വീർ ദാസ് ആയിരുന്നു.
'ബത്ത' എന്ന ചിത്രമാണ് വിജയ് സേതുപതിയുടേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയത്. മണിരത്‌നം സംവിധാനം ചെയ്യുന്ന 'ഇഞ്ചി വെള്ളം' എന്ന പ്രണയ ചിത്രമാണ് ഇനി പുറത്തിറങ്ങാനുള്ളത്. സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.
Content Highlights: Vijay Sethupathi selected as a presenter for the 54th International Emmy Awards in New York. The actor becomes the first Indian actor to present an award at the International Emmy Awards ceremony. The prestigious award ceremony is scheduled to take place on November 23. Priyanka Chopra presented at the Prime Time Emmys in 2016, while Vir Das hosted the International Emmys in 2024. Vijay Sethupathi was last seen in 'Maharaja' and will next appear in Mani Ratnam's 'Thug Life'.
Published: 05 Nov 2026, 08:25 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented