75-ാമത് എമ്മി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ആന്തോളജി മിനി സീരീസ് ബീഫ്, കോമഡി- ഡ്രാമ സീരീസ് ദ ബെയര്‍ എന്നിവയാണ് കൂടുതല്‍ പുരസ്കാരങ്ങളും സ്വന്തമാക്കിയത്. ലിമിറ്റഡ്, ആന്തോളജി സീരീസ് വിഭാഗത്തില്‍ മികച്ച സീരീസ്, മികച്ച സംവിധാനം, മികച്ച കഥ (ലീ സങ് ജിന്‍), മികച്ച നടന് (സ്റ്റീവന്‍ യൂങ്), മികച്ച ലിമിറ്റഡ്, ആന്തോളജി സീരീസ് എന്നീ പുരസ്കാരങ്ങള്‍ ബീഫ് സ്വന്തമാക്കി.
മികച്ച കോമഡി സീരീസ് വിഭാത്തില്‍ മികച്ച സീരീസ്, മികച്ച സഹനടി (അയോ എഡെബിരി), മികച്ച നടന് (ജെറമി അലന്), മികച്ച സംവിധാനം (ക്രിസറ്റഫര് സ്റ്റോറര്‍) എന്നീ പുരസ്കാരങ്ങളാണ് ബെയര്‍ നേടിയത്.
ഡ്രാമ വിഭാഗത്തില്‍ സക്സഷനാണ് മികച്ച സീരീസ്. മികച്ച കഥ (ജെസ്സി ആംസ്ട്രോങ്), മികച്ച സംവിധാനം (മാര്‍ക്ക് മൈലോഡ്), മികച്ച നടന് (കീരന് കുല്‍കിന്‍), മികച്ച നടി (സാറ സ്നൂക്ക്), മികച്ച ഡ്രാമ സീരീസ് എന്നീ പുരസ്കാരങ്ങളും സക്സസഷന്‍ സ്വന്തമാക്കി.
Content Highlights: Emmy Awards 2024 Succession, The Bear, beef
Published: 16 Jan 2024, 11:18 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented