
തിരുവനന്തപുരത്ത് നടന്ന സെവന്‍ത്ത് ആര്‍ട്ട് ഇന്‍ഡിപെന്‍ഡന്റ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര സംവിധായകനുള്ള പുരസ്‌കാരം സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസ് നേടി. 'തരിയോട്' എന്ന ഡോക്യുമെന്ററിക്കാണ് നിര്‍മലിന് ഈ പുരസ്‌കാരം ലഭിച്ചത്.
വയനാടിന്റെ സ്വര്‍ണ്ണഖനന ചരിത്രം പറയുന്ന ഡോക്യുമെന്ററി മുമ്പ് യൂറോപ്പിലെ സ്ലോവാക്യയില്‍ നടന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്‌ലി ഫിലിം ഫെസ്റ്റിവലിലേയ്ക്കും ഇംഗ്ലണ്ടിലെ ലിഫ്റ്റ് ഓഫ് ഗ്ലോബല്‍ നെറ്റ് വര്‍ക്ക് സെഷന്‍സ് എന്ന ചലച്ചിത്ര മേളയിലേയ്ക്കും തിരഞ്ഞെടുത്തിരുന്നു.
കാസബ്ലാങ്ക ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യ നിര്‍മ്മിച്ച ഡോക്യൂമെന്ററിയുടെ പശ്ചാത്തല സംഗീതമൊരുക്കിയത് ബ്രിട്ടീഷ് സംഗീത സംവിധായകന്‍ ഒവൈന്‍ ഹോസ്‌കിന്‍സാണ്. നാല്‍പ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ വിവരണം ദേശീയ അവാര്‍ഡ് ജേതാവായ അലിയാരാണ്.

വയനാട്ടിലെ കാവുംമന്ദം സ്വദേശിയായ നിര്‍മല്‍ 2016-ല്‍ സംവിധാനം ചെയ്ത മിറര്‍ ഓഫ് റിയാലിറ്റി, മാറ്റം: ദി ചേഞ്ച് എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ 2020-ല്‍ ആമസോണ്‍ പ്രൈമിലും ആപ്പിള്‍ ടിവി യിലും റിലീസ് ചെയ്തിരുന്നു. തുടര്‍ന്ന് ചില രാജ്യാന്തര ചലച്ചിത്ര മേളകളിലും ഈ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. 2019-ല്‍ റിലീസ് ചെയ്ത 'കലിപ്പ്' എന്ന ചിത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററായിരുന്ന നിര്‍മല്‍ ചില സിനിമകള്‍ക്ക് പി.ആര്‍.ഒ. ജോലികളും പോസ്റ്റര്‍ ഡിസൈനും ചെയ്തിട്ടുണ്ട്. തരിയോട്' എന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തതിലൂടെയാണ് നിര്‍മല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇതേ പശ്ചാത്തലത്തില്‍ ഒരു വലിയൊരു സിനിമയും നിര്‍മല്‍ ഒരുക്കുന്നുണ്ട്. തരിയോട്: ദി ലോസ്റ്റ് സിറ്റി എന്ന് പേരിട്ടിരിക്കുന്ന ഈ ചരിത്രസിനിമയില്‍ ഹോളിവുഡില്‍ നിന്നടക്കമുള്ള പല വിദേശ താരങ്ങളും ഭാഗമാകുന്നുണ്ട്.
മലയാളത്തിലെ ആദ്യത്തെ 'ഫൗണ്ട് ഫുട്ടേജ്' സിനിമയായ 'വഴിയെ' ആണ് നിര്‍മലിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ഹോളിവുഡ് സംഗീത സംവിധായകന്‍ ഇവാന്‍ ഇവാന്‍സാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുവരികയാണ്.
Content Highlights: Seventh Art Independent Film Festival, Nirmal Baby Varghese wins best director, thariyodu
Published: 19 Jan 2021, 04:18 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented