യു.എ.ഇ. പശ്ചാത്തലമാക്കി നിർമിച്ച യു.എ.ഇ. മലയാളികളുടെ സിനിമയായ 'ദി തേർഡ് ഹാൻഡ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം പ്രമുഖ സംവിധായകനായ ബ്ലസ്സി തിരുവല്ലയിൽ നിർവഹിച്ചു.
ഫിലിം സൈൻ പിക്ചേഴ്സിന് വേണ്ടി മേഴ്സി വർഗീസ് നിർമിച്ച ഈ ചിത്രം, നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിബിൻ വർഗീസ് രചനയും ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം യു.എ.ഇ.യിലും എറണാകുളത്തുമായി പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു.
യു.എ.ഇ.യിലെ ഉമ്മുൽ ഖുവൈനിൽ പ്രധാനമായും ചിത്രീകരിച്ച ഈ ചിത്രം, പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു റിയലിസ്റ്റിക് ത്രില്ലറാണ്. യു.എ.ഇ.യിലെ മികവുറ്റ കലാകാരന്മാർ ക്യാമറയ്ക്ക് മുൻപിലും അണിയറയിലുമായി എത്തുന്ന ഈ ചിത്രം വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവയ്ക്കുന്നു.
ഗാനരചന: വിജേഷ് നായർ, സംഗീതം: ധനുഷ് എം.എച്ച്., എഡിറ്റർ-കളറിസ്റ്റ്: നിക്ക് സ്റ്റിഫ്ലർ, ആക്ഷൻ: അൻഷീദ് റാസി, മേക്കപ്പ്: സജിത്ത് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ: അരുൺ സോമൻ, സജിത്ത് ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ: വിൽഫ്രഡ് വി.സി., പോസ്റ്റർ-ടൈറ്റിൽ ഡിസൈൻ: തോമസ് ജൂനിയർ, ഷൂട്ടിംഗ് സ്റ്റിൽ: ഗുണനിധി ജ്ഞാനശേഖരൻ, വിനീത് നെടുങ്ങാടി, റിനീസ് അമീർ, പി.ആർ.ഒ.: അയ്മനം സാജൻ.
രാജേഷ് ബാബു പൊന്നയ്യൻ, ഡോ. റിയ പിള്ള, ഫെബിൻ ജോണി, ഗുണനിധി ജ്ഞാനശേഖരൻ, അരുൺ സോമൻ, രഞ്ജു പള്ളത്ത്, വാസിഫ് അഹിം, കബീർ അവറാൻ, സിബി വറകിൽ, സജിത്ത് ചന്ദ്രൻ, ഒ.ടി. ഷാജഹാൻ, ഹംസ ഫൈസൽ, അൻഷീദ് റാസി, മുഹമ്മദ് അബു ഗഷ്, ബിന്ദു ജെയിംസ്, സുജിത്ത് ശശീധരൻ പിള്ള, കശ്യപ് ബാൽ എന്നിവർ അഭിനയിക്കുന്നു.
Content Highlights: Director Blessy launched the first look poster of The Third Hand in Thiruvalla. Written, shot, and directed by Vibin Varghese and produced by Mercy Varghese under Film Sign Pictures, the realistic thriller is set in the UAE. Filming took place in the UAE—primarily in Umm Al Quwain—and Ernakulam, with studio work currently underway. The cast and crew include artists from the UAE alongside Rajesh Babu Ponnaiyan, Dr. Riya Pillai, Febin Johny, Dhanush M.H., and Vijesh Nair.
Published: 24 Nov 2026, 04:28 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented