കുട്ടനാടൻ താറാവുകളെക്കുറിച്ച് സോഹൻലാൽ സംവിധാനം ചെയ്ത 'ജലത്തിന്റെ ചിറകുകൾ' / 'വിങ്സ് ഓഫ് വാട്ടർ' എന്ന ഡോക്യുമെന്ററി ചിത്രത്തിന്റെ ഇന്ത്യൻ പ്രീമിയർ ഡിസംബർ 16 മുതൽ 23 വരെ അരങ്ങേറുന്ന മുപ്പത്തിരണ്ടാമത് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടക്കും. 1995-ൽ ആരംഭിച്ച കൊൽക്കത്ത ഫിലിം ഫെസ്റ്റിവൽ കെ.ഐ.എഫ്.എഫ്, എഫ്.ഐ.എ.പി.ഇ. അംഗീകാരമുള്ള രാജ്യാന്തര ചലച്ചിത്രമേളയാണ്. മത്സരവിഭാഗത്തിലാണ് 'ജലത്തിന്റെ ചിറകുകൾ' പ്രദർശിപ്പിക്കുക.
ഓർക്കുക വല്ലപ്പോഴും, കഥവീട്, ഗ്രേറ്റ് ഇന്ത്യൻ റോഡ് മൂവി, അപ്പുവിന്റെ സത്യാന്വേഷണം, സ്വപ്നങ്ങൾ പൂക്കുന്ന കാട് എന്നീ സിനിമകളുടെ സംവിധായകനായ സോഹൻലാൽ അറിയപ്പെടുന്ന മാധ്യമപ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനും കൂടിയാണ്. ഇക്കഴിഞ്ഞ വർഷം സോഹൻലാൽ സംവിധാനം ചെയ്ത 'വീൽസ് ടു കുടജാദ്രി' എന്ന ഡോക്യുമെന്ററിക്ക് നിരവധി പുരസ്കാരങ്ങളും അനേകം രാജ്യാന്തര ചലച്ചിത്രമേളകളിൽ പ്രദർശനവും ലഭിച്ചിരുന്നു.
'ജലത്തിന്റെ ചിറകുകൾ' / 'വിങ്സ് ഓഫ് വാട്ടർ' നിർമിച്ചിരിക്കുന്നതും സോഹൻലാലാണ്. ഛായാഗ്രഹണം: ചന്ദ്രബാബു, സംഗീതം: പ്രദീപ് സോമസുന്ദരൻ, സഹസംവിധാനം: ലിഖിത, ചിത്രസംയോജനം: സാജൻ സാനന്ദരാജ്, അനൂപ് രാജശേഖരൻ, കളറിസ്റ്റ്: പ്രദീപ് ശങ്കർ.
Content Highlights: Sohanlal's documentary Wings of Water (Jalathinte Chirakukal), centered on Kuttanad ducks, will have its Indian premiere at the 32nd Kolkata International Film Festival from December 16 to 23. The documentary is entered in the competition section of the KIFF and FIAPE-accredited festival. Directed and produced by Sohanlal, the project features cinematography by Chandrababu and music by Pradeep Somasundaran. The article notes Sohanlal's previous films and his award-winning documentary Wheels to Kudajadri.
Published: 24 Nov 2026, 04:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented